മാഞ്ചസ്റ്റര്‍: ഡെര്‍ബിഷെയറിനെതിരായ സന്നാഹ മത്സരത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ ഉസ്മാന്‍ ഖവാജ നയിക്കും. സ്ഥിരം ക്യാപ്റ്റന്‍ ടിം പെയ്‌നിന് വിശ്രമം അനുവദിച്ചതോടെയാണ് ഖവാജയ്ക്ക് നറുക്ക് വീണത്. നാളെയാണ് മത്സരം. സ്ഥിരം ടീമില്‍ കളിക്കുന്ന പ്രമുഖതാരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചിട്ടുണ്ട്. പെയ്‌നിന് പകരം അലക്‌സ് ക്യാരി വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും. 

പരിക്ക് കാരണം മൂന്നാം ടെസ്റ്റ് നഷ്ടമായ സ്റ്റീവ് സ്മിത്തിനെ ടീമിലേക്ക് മടക്കിവിളിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക്, പീറ്റര്‍ സിഡില്‍ എന്നിവരും ടീമിലുണ്ട്. ഡേവിഡ് വാര്‍ണര്‍, നഥാന്‍ ലിയോണ്‍, ഉപനയാകന്‍ പാറ്റ് കമ്മിന്‍സ്, ജയിംസ് പാറ്റിന്‍സണ്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ് എന്നിവര്‍ക്കെല്ലാം വിശ്രമം അനുവദിച്ചു.

ടീം ഇങ്ങനെ: ഉസ്മാന്‍ ഖവാജ, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ്, അലക്‌സ് ക്യാരി, മാര്‍ക്കസ് ഹാരിസ്, മര്‍നസ് ലബുഷാഗ്നെ, മിച്ചല്‍ മാര്‍ഷ്, മൈക്കല്‍ നെസര്‍, പീറ്റര്‍ സിഡില്‍, സിറ്റീവന്‍ സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയ്ഡ്.