ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തു നിന്ന് രണ്ട് സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായി. ഫൈനലില്‍ ഇന്ത്യക്കെതിരെ തിളങ്ങാന്‍ കഴിയാതിരുന്ന ഉസ്മാന്‍ ഖവാജ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി.
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ടെസ്റ്റ് മേസ് സ്വന്തമാക്കിയതിന് പിന്നാലെ ഐസിസി റാങ്കിംഗിലും ഓസ്ട്രേലിയയുടെ ആധിപത്യം. ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ മൂന്നിലും ഓസ്ട്രേലിയന്‍ താരങ്ങളാണ്. മാര്‍നസ് ലാബുഷെയ്ന്‍ ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ സ്റ്റീവ് സ്മിത്ത് രണ്ടാമതും ഫൈനലില്‍ ഇന്ത്യക്കെതിരെ വെടിക്കെട്ട് സെഞ്ചുറി നേടിയ ട്രാവിസ് ഹെഡ് മൂന്നാമതുമാണ്. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഹെഡ് മൂന്നാം സ്ഥാനത്തെത്തിയത്.
ഫൈനലില്‍ തിളങ്ങിയില്ലെങ്കിലും 903 റേറ്റിംഗ് പോയന്‍റുമായാണ് ലാബുഷെയ്ന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഫൈനലില്‍ ഇന്ത്യക്കെതിരെ സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി 885 റേറ്റിംഗ് പോയന്‍റുമായി രണ്ടാം സ്ഥാനത്ത് എത്തി. 884 റേറ്റിംഗ് പോയന്‍റുള്ള ഹെഡ് സ്മിത്തിന് തൊട്ടുപിന്നില്‍ രണ്ടാം മൂന്നാം സ്ഥാനത്തുണ്ട്. ആഷസിലെ പ്രകടനത്തോടെ റാങ്കിംഗില്‍ മുന്നിലെത്താന്‍ സ്മിത്തിനും ഹെഡിനും അവസരമുണ്ട്.
ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തു നിന്ന് രണ്ട് സ്ഥാനം താഴേക്കിറങ്ങി നാലാം സ്ഥാനത്തായി. ഫൈനലില്‍ ഇന്ത്യക്കെതിരെ തിളങ്ങാന്‍ കഴിയാതിരുന്ന ഉസ്മാന്‍ ഖവാജ രണ്ട് സ്ഥാനം താഴേക്കിറങ്ങി ഒമ്പതാം സ്ഥാനത്തായി. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം ഒരു സ്ഥാനം താഴേക്കിറങ്ങി അഞ്ചാമതായപ്പോള്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ ജോ റൂട്ട് ഒരു സ്ഥാനം ഇറങ്ങി ആറാമതാണ്.
രോഹിത് ശര്‍മയുടെ പകരം ആര് നയിക്കും? രണ്ട് താരങ്ങളുടെ പേര് പറഞ്ഞ് മുന്‍ സെലക്റ്റര്‍
ഡാരില്‍ മിച്ചലും ദിമുത് കരുണരത്നെയും ഓരോ സ്ഥാനം മെച്ചപ്പെടുത്തി ഏഴും എട്ടും സ്ഥാനങ്ങളിലാണ്. പത്താം സ്ഥാനത്തുള്ള റിഷഭ് പന്ത് മാത്രമാണ് ആദ്യ പത്തിലെ ഏക ഇന്ത്യന്‍ സാന്നിധ്യം. ബൗളര്‍മാരില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിച്ചില്ലെങ്കിലും അശ്വിന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ബുമ്ര എട്ടാമതും ജഡേജ ഒമ്പതാമതും ഉണ്ട്. ഓള്‍ റൗണ്ടര്‍മാരില്‍ ജഡേജ ഒന്നും അശ്വിന്‍ രണ്ടാമതുമാണ്.
