മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണിംഗ് ജോഡിയെ ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ഥാന (10), ഷെഫാലി (12) എന്നിവര്‍ പാടെ നിരാശപ്പെടുത്തി.

ഓക്‌ലന്‍ഡ്: വനിതാ ഏകദിന ലോകകപ്പില്‍ (CWC 2022) ഇന്ത്യ ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 18 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സൈടുത്തിട്ടുണ്ട്. റേച്ചല്‍ ഹെയ്‌നസ് (41), അലീസ ഹീലി (71) എന്നിവരാണ് ക്രീസില്‍. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് മിതാലി രാജ് (68), യഷ്ടിക ഭാട്ടിയ (59), ഹര്‍മന്‍പ്രീത് കൗര്‍ (പുറത്താവാതെ 57) എന്നിവരുടെ ഇന്നിംഗ്‌സാണ് തുണയായത്. 

Scroll to load tweet…

മോശം തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണിംഗ് ജോഡിയെ ഇന്ത്യക്ക് നഷ്ടമായി. സ്മൃതി മന്ഥാന (10), ഷെഫാലി (12) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. ഡാര്‍സി ബ്രൗണാണ് ഇരുവരേയും പുറത്താക്കിയത്. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന യഷ്ടിക- മിതാലി സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും 130 റണ്‍സ് കൂട്ടിചേര്‍ത്തു. യഷ്ടികയാണ് ആദ്യം മടങ്ങിയത്. ബ്രൗണ്‍ തന്നെയാണ് ഇത്തവണയും ബ്രേക്ക് ത്രൂ നല്‍കിയത്. 

Scroll to load tweet…

തുടര്‍ന്ന് ക്രീസിലെത്തിയത് ഹര്‍മന്‍പ്രീത്. അറ്റാക്ക് ചെയ്ത് കളിച്ച ഹര്‍മന്‍പ്രീതാണ് ഇന്ത്യയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്. ഇതിനിടെ മിതാല പുറത്താവുകയും ചെയ്തു. നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മിതാലിയുടെ ഇന്നിംഗ്‌സ്. റിച്ചാ ഘോഷ് (8), സ്‌നേഹ് റാണ (0) എന്നിവര്‍ പെട്ടന്ന് മടങ്ങിയതോടെ ഇന്ത്യ ആറിന് 213 എന്ന നിലയിലേക്ക് വീണു. എന്നാല്‍ പൂജ വസ്ത്രകറെ (28 പന്തില്‍ 34) കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് നടത്തിയ പോരാട്ടം ഇന്ത്യക്ക് തുണയായി. ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. 

Scroll to load tweet…

ഇന്ത്യയുടെ അഞ്ചാം മത്സരമാണിത്. രണ്ട് വീതം ജയവും തോല്‍വിയുമാായി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. പാകിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവരെയാണ് ഇന്ത്യ തോല്‍പ്പിച്ചത്. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് എന്നിവരോട് പരാജയപ്പെടുകയും ചെയ്തു. നാല് പോയിന്റ് മാത്രമാണ് ഇന്ത്യയുടെ അക്കൗണ്ടില്‍. ഇന്ന് പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴയും.

Scroll to load tweet…