മെല്‍ബണ്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. ജോ ബേണ്‍സ്, ട്രാവിസ് ഹെഡ്, കാമറൂണ്‍ ബെന്‍ക്രോഫ്റ്റ് എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. അതേസമയം, ഉസ്മാന്‍ ഖവാജയെ ടീമില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. രണ്ട് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. ഒരു ടെസ്റ്റ് പകലും രാത്രിയുമായിട്ടാണ് നടക്കുന്നത്. ഈ മാസം 21ന് ബ്രിസ്‌ബേനിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് നവംബര്‍ 29ന് അഡ്‌ലെയ്ഡില്‍ ആരംഭിക്കും.

പേസ് ബൗളിങ് വകുപ്പില്‍ മൈക്കല്‍ നെസറിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പീറ്റര്‍ സിഡിലിന് പകരമാമ് നെസര്‍. ബെന്‍ക്രോഫ്റ്റ് ആഷസ് പരമ്പരയിലെ ആദ്യ രണ്ട് കളിച്ചിരുന്നുവെങ്കിലും മോശം പ്രകടനത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.  യുവതാരം വില്‍ പുകോവസ്‌കിയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടതോടെ ഒഴിവാക്കുകയായിരുന്നു. മാനസികാരോഗ്യ പ്രശ്‌നം കാരണമാണ് പുകോവസ്‌കി പിന്മാറിയത്. 

ഓസീസ് ടെസ്റ്റ് ടീം: ഡേവിഡ് വാര്‍ണര്‍, ജോ ബേണ്‍സ്, മര്‍നസ് ലബുഷാഗ്നെ, സ്റ്റീവന്‍ സ്മിത്ത്, ട്രാവിസ് ഹെഡ്, മാത്യൂ വെയ്ഡ്, കാമറോണ്‍ ബെന്‍ക്രോഫ്റ്റ്, ടിം പെയ്ന്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്, ജയിംസ് പാറ്റിന്‍സണ്‍, മൈക്കല്‍ നെസര്‍.