സിഡ്‌നി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ പേസര്‍ ജേ റിച്ചാര്‍ഡ്‌സണിനെ ഉള്‍പ്പെടുത്തി. നിലവില്‍ ടി20 പരമ്പരയ്ക്കുള്ള  ടീമില്‍ അംഗമാണ് റിച്ചാര്‍ഡ്‌സണ്‍. എന്നാല്‍ ഒരു മത്സരത്തിലും കളിച്ചിരുന്നില്ല. മൂന്ന് ടി20 മത്സരങ്ങളില്‍ ഒന്ന് മാത്രമാണ് ഇനി അവശേഷിക്കുന്നത്. എങ്കിലും ടീമിനൊപ്പം തുടരാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുകയായിരുന്നു.

തോളിലേറ്റ പരിക്ക് കാരണം കഴിഞ്ഞ 11 മാസത്തോളം ക്രിക്കറ്റില്‍ നിന്ന വിട്ടുനിന്ന താരമാണ് റിച്ചാര്‍ഡ്‌സണ്‍. മാര്‍ച്ചില്‍ പാകിസ്ഥാനെതിരായ പരമ്പരയിലാണ് അവസാനം കളിച്ചത്. ബിഗ് ബാഷില്‍ പുറത്തെടുത്ത തകര്‍പ്പന്‍ പ്രകടനമാണ് ദേശീയ ടീമിലേക്ക് വഴി തെളിയിച്ചത്. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ടീമിലേക്ക് പരിഗണിച്ചിട്ടില്ല. ഫെബ്രുവരി 29നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), അഷ്ടണ്‍ അഗര്‍, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ്, മര്‍നസ് ലബുഷെയ്ന്‍, മിച്ചല്‍ മാര്‍ഷ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, സ്റ്റീവ് സ്മിത്ത്, ഡാര്‍സി ഷോര്‍ട്ട്, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആഡം സാംപ.