ബംഗളൂരു: ഇന്ത്യക്കെതിരായ നിര്‍ണായക ടി20യില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 23 ഓവറില്‍ രണ്ടിന് 126 എന്ന നിലയിലാണ്. സ്റ്റീവന്‍ സ്മിത്ത് (54), മര്‍ണസ് ലബുഷെയ്ന്‍ (34) എന്നിവരാണ് ക്രീസില്‍. ഡേവിഡ് വാര്‍ണര്‍ (3), ആരോണ്‍ ഫിഞ്ച് (19) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. മുഹമ്മദ് ഷമി ഒരു വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തി

ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഓസീസ് ഓപ്പണര്‍മാര്‍ നിര്‍ണായക മത്സത്തില്‍ നിരാശപ്പെടുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ വാര്‍ണര്‍ മടങ്ങി. മുഹമ്മദ് ഷമിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലിന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. അധികം വൈകിയില്ല, ക്യാപ്റ്റന്‍ ഫിഞ്ചും പവലിയനില്‍ തിരിച്ചെത്തി. റണ്ണിങ്ങിനിടെ സ്മിത്തുമായുണ്ടായ ആശയകുഴപ്പം റണ്ണൗട്ടില്‍ അവസാനിക്കുകയായിരുന്നു.

മുന്നോട്ട് നയിച്ച് സ്മിത്ത്- ലബുഷെയ്ന്‍ കൂട്ടുകെട്ട്

രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും സ്മിത്ത്- ലബുഷെയ്ന്‍ സഖ്യം ഓസീസിന്റെ നില ഭദ്രമാക്കുന്ന കാഴ്ചയാണ് ചിന്നസ്വാമിയില്‍ കാണുന്നത്.  ഇരുവരും ഇതുവരെ 80 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സ്മിത്ത് ഇതുവരെ എട്ട് ബൗണ്ടറികള്‍ കണ്ടെത്തി. ലബുഷെയ്‌നിന്റെ അക്കൗണ്ടില്‍ നാല് ഫോറുണ്ട്. 

മാറ്റമില്ലാതെ ഇന്ത്യ, ഓസീസ് ടീമില്‍ റിച്ചാര്‍ഡ്‌സണ്‍ പുറത്ത്

നേരത്തെ രാജ്‌കോട്ടില്‍ കളിച്ച ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ഋഷഭ് പന്തിന് പകരം കെ എല്‍ രാഹുല് വിക്കറ്റ് കീപ്പറാവുകയായിരുന്നു. ഓസീസ് ടീമില്‍ ഒരു മാറ്റമുണ്ട്. മോശം ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കെയ്ന്‍ റിച്ചാര്‍ഡ്‌സണിന് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, അലക്‌സ് ക്യാരി, അഷ്ടണ്‍ ടര്‍ണര്‍, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആഡം സാംപ.