തകര്‍പ്പന്‍ തുടക്കംടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് സൈഫര്‍ട്ട് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 14 റണ്‍സടിച്ചു.
വിശാഖപട്ടണം: ടി20 പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് വെടിക്കെട്ട് തുടക്കം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ന്യൂസിലൻഡ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴോറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 82 റണ്‍സെടുത്തിട്ടുണ്ട്. 24 പന്തില്‍ 49 റണ്‍സുമായി ടിം സൈഫര്‍ട്ടും 18 പന്തില്‍ 32 റണ്‍സുമായി ഡെവോണ്‍ കോണ്‍വെയും ക്രീസില്‍.
തകര്‍പ്പന്‍ തുടക്കം
ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ കിവീസിന് സൈഫര്‍ട്ട് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. അര്‍ഷ്ദീപ് സിംഗ് എറിഞ്ഞ ആദ്യ ഓവറില്‍ മൂന്ന് ബൗണ്ടറി അടക്കം 14 റണ്‍സടിച്ച ന്യൂസിലന്‍ഡ് ഹര്‍ഷിത് റാണ എറിഞ്ഞ രണ്ടാം ഓവറില്‍ 12 റണ്‍സടിച്ചു. മൂന്നാം ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത അര്‍ഷ്ദീപ് കിവീസിനെ പിടിച്ചു നിര്‍ത്തിയെങ്കിലും ഹര്‍ഷിത് റാണ എറിഞ്ഞ നാലാം ഓവറില്‍ 15 റണ്‍സ് കൂടി കിവീസ് അടിച്ചെടുത്തു. ജസ്പ്രീത് ബുമ്ര എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ സിക്സ് അടക്കം 10 റണ്‍സെടുത്ത കിവീസിന് 50 കടന്നു. രവി ബിഷ്ണോയ് എറിഞ്ഞ പവര്‍ പ്ലേയിലെ അവസാന ഓവറില്‍ 16 റണ്‍സ് കൂടി നേടി കിവീസ് 71 റണ്‍സിലെത്തി.കുല്‍ദീപ് യാദവ് എറിഞ്ഞ ഏഴാം ഓവറില്‍ 11 റണ്‍സ് കൂടി കിവീസ് അടിച്ചെടുത്തു. നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ന്യൂസിലൻഡ് പ്ലേയിംഗ് ഇലവന്‍: ഡെവൺ കോൺവേ, ടിം സീഫെർട്ട്, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ജെയിംസ് നീഷം, മിച്ചൽ സാന്‍റ്നർ (ക്യാപ്റ്റൻ), ലോക്കി ഫെർഗൂസൺ, മാറ്റ് ഹെൻറി, ഇഷ് സോധി, ജേക്കബ് ഡഫി.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശിവം ദുബെ, അക്സർ പട്ടേൽ, റിങ്കു സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.
