അബുദാബി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ പാക്കിസ്ഥാന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് 266 റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെയും (90), ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെയും (71) അര്‍ധ സെഞ്ചുറികളാണ് ഓസീസിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 

20 റണ്‍സിനിടെ ഓസീസിന് ഉസ്മാന്‍ ഖവാജ (0), ഷോണ്‍ മാര്‍ഷ് (14) എന്നിവരെ നഷ്ടമായി. എന്നാല്‍ ഫിഞ്ച്- പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (47) എന്നിവര്‍ സന്ദര്‍ശകരെ വന്‍തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഹാന്‍ഡ്‌സ്‌കോംപ്, മാര്‍കസ് സ്റ്റോയ്‌നിസ് (10) എന്നിവര്‍ പുറത്തായെങ്കിലും മാക്‌സ്‌വെല്ലിന്റെ ഇന്നിങ്‌സ് ഓസീസിന് തുണയായി. അലക്‌സ് ക്യാരി (25), പാറ്റ് കമ്മിന്‍സ് (2) എന്നിവര്‍ പുറത്താവാതെ നിന്നു. പാക്കിസ്ഥാന് വേണ്ടി ഉസ്മാന്‍ ഷിന്‍വാരി, ജുനൈദ് ഖാന്‍, യാസിര്‍ ഷാ, ഇമാദ് വസീം, ഹാരിസ് സൊഹൈല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.