മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്തും പരമ്പരയില്‍ കളിക്കുന്നില്ല.

സിഡ്നി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയ്ക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ തിരിച്ചെത്തി. മിച്ചല്‍ മാര്‍ഷ് നയിക്കുന്ന ടീമില്‍ വെറ്ററന്‍ ഓപ്പണ്‍ ഡേവിഡ് വാര്‍ണറേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തിടെ ഏകദിന - ടെസ്റ്റ് ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ച താരമാണ് വാര്‍ണര്‍. ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും അമേരരിക്കയിലുമായി നടക്കുന്ന ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 

മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. 14 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. സ്റ്റീവ് സ്മിത്തും പരമ്പരയില്‍ കളിക്കുന്നില്ല. ഓസ്ട്രേലിയയുടെ ടി20 ലോകകപ്പ് ഒരുക്കങ്ങളുടെ ഭാഗമാണ് പരമ്പര എന്നതിനാല്‍ ടീമിലുള്‍പ്പെട്ട താരങ്ങള്‍ക്കെല്ലാം പരമ്പര നിര്‍ണായകമാണ്. മൂന്ന് ടി20 മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഫെബ്രുവരി 9നാണ് പരമ്പര ആരംഭിക്കുന്നത്. അതിന് മുമ്പ് മൂന്ന് ഏകദിന മത്സരങ്ങളും ഇരുവരും കളിക്കുന്നുണ്ട്. ഫെബ്രുവരി രണ്ടിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഏകദിന ടീമിനെ സ്മിത്താണ് നയിക്കുന്നത്. വില്‍ സതര്‍ലന്‍ഡ് ആദ്യമായി ഏകദിന ടീമിലെത്തി. ട്രാവിസ് ഹെഡിനെ വൈസ് ക്യാപ്റ്റനാക്കിയിട്ടുണ്ട്. സ്റ്റാര്‍ക്ക്, കമ്മിന്‍സ് തുടങ്ങിയ താരങ്ങളൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. 

ഓസ്ട്രേലിയ ടി20 ടീം: മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), സീണ്‍ അബ്ബോട്ട്, ജാസന്‍ ബെഹ്റന്‍ഡോര്‍ഫ്, ടിം ഡേവിഡ്, നതാന്‍ എല്ലിസ്, ജോഷ് ഹെയ്സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്സ്വെല്‍, മാറ്റ് ഷോര്‍ട്ട്, മാര്‍ക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാര്‍ണര്‍, ആദം സാംപ. 

ഓസ്ട്രേലിയ ഏകദിന ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ് (വൈസ് ക്യാപ്റ്റന്‍), സീന്‍ ആബട്ട്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, ജേക്ക് ഫ്രേസര്‍, കാമറൂണ്‍ ഗ്രീന്‍, ആരോണ്‍ ഹാര്‍ഡി, ജോഷ് ഇന്‍ഗ്ലിസ്, മാര്‍നസ് ലാബുഷാഗ്‌നെ, ലാന്‍സ് മോറിസ്, മാറ്റ് ഷോര്‍ട്ട്, വില്‍ സതര്‍ലാന്‍ഡ്, ആദം സാംപ.

ആദ്യദിനം തന്നെ കുത്തിത്തിരിയുമോ? ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പിച്ച് റിപ്പോര്‍ട്ട് അത്ര സുഖകരമല്ല