Asianet News MalayalamAsianet News Malayalam

ആദ്യദിനം തന്നെ കുത്തിത്തിരിയുമോ? ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പിച്ച് റിപ്പോര്‍ട്ട് അത്ര സുഖകരമല്ല

ഹൈദരാബാദില്‍ ഒരുക്കിയ പിച്ചിനെ കുറിച്ചാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കുത്തിതിരിയുന്ന പിച്ചായിരിക്കുമെന്ന് ഉറപ്പാണ്. ആദ്യദിനം തന്നെ പന്ത് കുത്തിത്തിരുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

india vs england first test pitch report and more
Author
First Published Jan 24, 2024, 3:55 PM IST

ഹൈദരാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദില്‍ തുടക്കമാവുകയണ്. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലിയും പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യയിറങ്ങുക. കോലിക്ക് പകരം രജത് പടിധാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീനിയര്‍ താരങ്ങളായ അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര എന്നിവരെ മറികടന്നാണ് താരം ടീമിലെത്തിയത്. 

ഹൈദരാബാദില്‍ ഒരുക്കിയ പിച്ചിനെ കുറിച്ചാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കുത്തിതിരിയുന്ന പിച്ചായിരിക്കുമെന്ന് ഉറപ്പാണ്. ആദ്യദിനം തന്നെ പന്ത് കുത്തിത്തിരുമെന്നാണ് മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരു ടീമിലേയും ബാറ്റര്‍മാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാവുമെന്നാണ് പ്രവചനം. ഇതിന് മുമ്പ് അഞ്ച് ടെസ്റ്റുകളാണ് ഹൈദരാബാദില്‍ കളിച്ചിട്ടുള്ളത്. ആദ്യം ബാറ്റ് ചെയ്യുന്നവരും രണ്ടാമത് ബാറ്റ് ചെയ്യുന്നവരും രണ്ട് വീതം ജയം സ്വന്തമാക്കി. 404 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍. രണ്ടാം ഇന്നിംഗ്‌സിലെ ശരാശരി സ്‌കോര്‍ 377. മൂന്നാം ഇന്നിംഗ്‌സില്‍ 205, നാലാം ഇന്നിംഗ്‌സില്‍ 131 ആയി കുറയും. ഇന്ത്യ  ബംഗ്ലാദേശിനെതിരെ നേടിയ 687 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. വെസ്റ്റ് ഇന്‍ഡീസിനെ 127ന് പുറത്താക്കിയത് ഏറ്റവും ചെറിയ സ്‌കോര്‍.

സ്പിന്‍കരുത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ഇന്ത്യ ഇറങ്ങുന്നത്. തകര്‍ത്തടിക്കുന്ന ബാസ്‌ബോള്‍ ശൈലിയുടെ വിധിനിശ്ചയിക്കാന്‍ ഇംഗ്ലണ്ട്. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ് സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ബെന്‍ സ്റ്റോക്‌സ് നയിക്കുന്ന ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി തികയ്ക്കാന്‍ അശ്വിന് 12 വിക്കറ്റ്കൂടി മതി. പത്തൊന്‍പത് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ 88 വിക്കറ്റാണ് അശ്വിന്റെ സമ്പാദ്യം.

കെ എല്‍ രാഹുല്‍ കീപ്പറാവില്ലെന്ന് കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതിനാല്‍ വിക്കറ്റിന് പിന്നിലെത്താന്‍ കെ എസ് ഭരത്തും അരങ്ങേറ്റക്കാരന്‍ ധ്രുവ് ജുറലും തമ്മിലാവും മത്സരം. വിരമിച്ച സ്റ്റുവര്‍ട്ട് ബ്രോഡ്, മോയിന്‍ അലി, അവസാന നിമിഷം പിന്‍മാറിയ ഹാരി ബ്രൂക് എന്നിവരില്ലാതെയാണ് അഞ്ച് ടെസ്റ്റുകളുടെ പരന്പരയ്ക്ക് ഇംഗ്ലണ്ട് എത്തിയിരിക്കുന്നത്.

സഞ്ജുവല്ല വേണ്ടത്! ടി20 ലോകകപ്പില്‍ റിഷഭ് പന്ത് വിക്കറ്റ് കീപ്പറാവണം! കാരണമെടുത്ത് പറഞ്ഞ് സുരേഷ് റെയ്ന
 

Latest Videos
Follow Us:
Download App:
  • android
  • ios