ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സ് അവസാനിപ്പിച്ച ശേഷം പവലിയനിലേക്ക് മടങ്ങിയ മുഹമ്മദ് സിറാജിന് ടീം അംഗങ്ങള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.  

ബ്രിസ്‌ബേന്‍: ടെസ്റ്റ് കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം ബ്രിസ്‌ബേനില്‍ സ്വന്തമാക്കിയ പേസര്‍ മുഹമ്മദ് സിറാജിനെ എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സഹതാരങ്ങള്‍ വരവേറ്റത്. ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്‌സിലായിരുന്നു സിറാജിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം. കരിയറിലെ മൂന്നാമത്തെ മാത്രം ടെസ്റ്റിലാണ് സിറാജ് അഞ്ച് വിക്കറ്റ് നേടിയത് എന്നതും ശ്രദ്ധേയമായി.

ഗാബ ടെസ്റ്റിലെ നാലാം ദിനം ഓസ്‌ട്രേലിയന്‍ രണ്ടാം ഇന്നിംഗ്‌സ് അവസാനിച്ച് ഡ്രസിംഗ് റൂമിലേക്ക് മടങ്ങുമ്പോഴാണ് സഹതാരങ്ങള്‍ സിറാജിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ജസ്‌പ്രീത് ബുമ്ര നല്‍കിയ സ്വീകരണമായിരുന്നു. സിറാജിനെ ബൗണ്ടറിലൈനിന് അരികെ വച്ച് ആശ്ലേഷിക്കുകയായിരുന്നു ബുമ്ര. ഈ ദൃശ്യങ്ങള്‍ ബിസിസിഐ ആരാധകര്‍ക്കായി പങ്കുവെച്ചു.

Scroll to load tweet…

നിലവില്‍ ഇന്ത്യന്‍ ടീമിന്‍റെ ഏറ്റവും മികച്ച പേസറായ ജസ്‌പ്രീത് ബുമ്ര, 26കാരനായ പിന്‍ഗാമിക്ക് നല്‍കിയ അഭിനന്ദനം ആരാധകര്‍ ഏറ്റെടുത്തു. ഗാബ ടെസ്റ്റിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം എന്നാണ് ആരാധകര്‍ ഇരുവരുടേയും ആലിംഗനത്തിന് നല്‍കുന്ന വിശേഷണം. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പരിക്ക് കാരണം ബ്രിസ്‌ബേനില്‍ ജസ്‌പ്രീത് ബുമ്ര കളിക്കുന്നില്ല. ബുമ്ര അടക്കമുള്ള സ്റ്റാര്‍ ബൗളര്‍മാരുടെ അഭാവത്തില്‍ പേസ് നിരയെ നയിക്കുന്നത് സിറാജാണ്. ആദ്യ ഇന്നിംഗ്‌സില്‍ അപകടകാരിയായ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ സിറാജ് രണ്ടാം ഇന്നിംഗ്‌സില്‍ കൊടുങ്കാറ്റാവുകയായിരുന്നു. 19.5 ഓവര്‍ പന്തെറിഞ്ഞപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍, സ്റ്റീവ് സ്‌മിത്ത്, മാത്യൂ വെയ്‌ഡ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ് എന്നിവരെ മടക്കി. 

'ചെക്കന്‍ വളര്‍ന്ന് വലുതായിരിക്കുന്നു'; സിറാജിന് കയ്യടിച്ച് സെവാഗ്