മെല്‍ബണ്‍: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോം തുടരുകയാണ് ഓസീസ് സ്റ്റാര്‍ ബാറ്റ്സ്‌മാന്‍ സ്റ്റീവ് സ്‌മിത്ത്. ബോക്‌സിംഗ് ഡേ ടെസ്റ്റിലും രണ്ടക്കം കാണാന്‍ സ്‌മിത്തിനായില്ല. ആദ്യ ഇന്നിംഗ്‌സില്‍ ആര്‍ അശ്വിന്‍റെ പന്തില്‍ ഡക്കായ സ്‌മിത്ത് രണ്ടാം ഇന്നിംഗ്‌സില്‍ ജസ്‌പ്രീത് ബുമ്രയുടെ ബോളില്‍ എട്ട് റണ്‍സില്‍ മടങ്ങി. വിചിത്രമായിരുന്നു ഈ പുറത്താകല്‍. 

ഓസ്‌ട്രേലിയന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 33-ാം ഓവര്‍ എറിയാനെത്തിയത് പേസര്‍ ജസ്‌പ്രീത് ബുമ്ര. രണ്ടാം പന്ത് ലെഗ്‌സ്റ്റംപ് ലക്ഷ്യമാക്കി വന്നപ്പോള്‍ ബൗണ്ടറിയിലേക്ക് തഴുകിവിടാനായിരുന്നു സ്‌മിത്തിന്‍റെ ശ്രമം. പന്ത് വിക്കറ്റിന് പിന്നിലേക്ക് പോയതോടെ സ്‌മിത്ത് റണ്ണിനായി കുതിച്ചു. എന്നാല്‍ ബെയ്‌ല്‍സ് തെറിപ്പിച്ചാണ് പന്ത് കടന്നുപോയതെന്ന് താരത്തിന് മനസിലായത് ഇന്ത്യന്‍ താരങ്ങളുടെ ആഘോഷം കണ്ടതിന് ശേഷം മാത്രമാണ്. 

ഇന്ത്യക്ക് വീണ്ടും പരിക്കിന്‍റെ പരീക്ഷ; ഉമേഷ് യാദവ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങി

ഈ പരമ്പരയില്‍ ദയനീയ പ്രകടനമാണ് സ്‌മിത്ത് ഇതുവരെ കാഴ്‌ചവെച്ചത്. ഒരിക്കല്‍ പോലും രണ്ടക്കം തികയ്‌ക്കാനായില്ല. അഡ്‌ലെയ്‌ഡില്‍ പകലും രാത്രിയുമായി നടന്ന ആദ്യ ടെസ്റ്റില്‍ 1, 1* എന്നിങ്ങനെയായിരുന്നു സ്‌കോര്‍. മെല്‍ബണിലെ രണ്ടാം ടെസ്റ്റില്‍ 0, 8 എന്നിങ്ങനെയും അവസാനിച്ചു. ഐസിസി ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്‌മാനായ സ്‌മിത്തിന് ഈ വര്‍ഷം ക്രിക്കറ്റിന്‍റെ വലിയ ഫോര്‍മാറ്റില്‍ സെഞ്ചുറികളില്ല എന്നതും ശ്രദ്ധേയമാണ്. 

മെല്‍ബണില്‍ പിടിമുറുക്കി ഇന്ത്യ; രണ്ടാം ഇന്നിംഗ്‌സിലും ഓസ്‌ട്രേലിയ പരുങ്ങലില്‍, ആറ് വിക്കറ്റ് നഷ്‌ടം