ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹീലിയെ സ്വന്തം പന്തില്‍ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റും. ഇത്തവണ അഞ്ജലിയുടെ പന്തില്‍ തഹ്ലിയയുടെ വിക്കറ്റ് തെറിച്ചു.
മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്‌ട്രേലിയ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 43 എന്ന നിലയിലാണ്. അപകടകാരികളായ അലീസ ഹീലി (1), തഹ്ലിയ മക്ഗ്രാത് (1) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. രേണുക സിംഗ്, അഞ്ജലി ശര്‍വാണി എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ബേത് മൂണി (14), എല്ലിസ് പെറി (25) എന്നിവരാണ് ക്രീസില്‍.
ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഹീലിയെ സ്വന്തം പന്തില്‍ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റും. ഇത്തവണ അഞ്ജലിയുടെ പന്തില്‍ തഹ്ലിയയുടെ വിക്കറ്റ് തെറിച്ചു. രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. രാജേശ്വരി ഗെയ്കവാദ് ടീമിലെത്തി. മേഘ്‌ന സിംഗ് പുറത്തായി.
ഇന്ത്യന്‍ ടീം: സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, ജമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍, ദേവിക വൈദ്യ, റിച്ചാ ഘോഷ്, ദീപ്തി ശര്‍മ, രാധ യാദവ്, അഞ്ജലി ശര്‍വാണി, രാജേശ്വരി ഗെയ്കവാദ്, രേണുക ഠാക്കൂര്‍.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. രണ്ടാം ടി20യില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. നിശ്ചിത ഓവറില്‍ ഇരുടീമുകളും 187 റണ്‍സാണ് നേടിയത്. സൂപ്പര്‍ ഓവറില്‍ ഇന്ത്യ 20 റണ്‍സ് നേടിയപ്പോള്‍ കംഗാരുക്കളുടെ പോരാട്ടം 16 ല്‍ ഒതുങ്ങി. ഒടുവില്‍ നാല് റണ്‍സിന്റെ വിജയം സ്വന്തമാക്കി ടീം ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു. ആദ്യ മത്സരത്തിലെ വിജയത്തിന്റെ ആത്മവിശ്വാസത്തിലിറങ്ങിയ ഓസ്‌ട്രേലിയയെ സ്മൃതി മന്ഥനയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ഇന്ത്യ മലര്‍ത്തിയടിച്ചത്. സൂപ്പര്‍ ഓവറില്‍ 3 പന്തില്‍ 13 റണ്‍സ് അടിച്ചെടുത്ത മന്ഥന, നേരത്തെ 49 പന്തില്‍ 79 റണ്‍സ് നേടിയിരുന്നു.
മുംബൈ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസിന് ബേത് മൂണി (82), തഹ്ലിയ മക്ഗ്രാത് (70) എന്നിവരുടെ ഇന്നിംഗ്സാണ് തുണയായത്. ഇരുവരും പുറത്താവാതെ നിന്നു. ഓപ്പണര്‍ അലീസിയ ഹീലിയുടെ (25) വിക്കറ്റ് മാത്രമാണ് ഓസീസിന് നഷ്ടമായത്. ദീപ്തി ശര്‍മയാണ് വിക്കറ്റ് നേടിയത്.
