ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാനയാണ് മാൻ ഓഫ് ദ മാച്ച്

ക്വീന്‍സ്‌ലന്‍ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ പിങ്ക് ബോൾ ക്രിക്കറ്റ് ടെസ്റ്റ് സമനിലയിൽ. അവസാന ദിവസമായ ഇന്ന് 272 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് രണ്ട് വിക്കറ്റിന് 36 റൺസ് എന്ന നിലയിലാണ് കളി സമനിലയിൽ അവസാനിപ്പിച്ചത്. സ്‌കോര്‍: ഇന്ത്യ- 377/8 d & 135/3 d, ഓസീസ്- 241/9 d & 36/2. 

Scroll to load tweet…

ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യ 136 റൺസ് ലീഡ് നേടിയിരുന്നു. ഇന്ത്യയുടെ 377 റൺസ് പിന്തുടർ‍ന്ന ഓസീസ് ഒൻപത് വിക്കറ്റിന് 241 റൺസെടുത്ത് ആദ്യ ഇന്നിംഗ്സ് ഡിക്ലയർ‍ ചെയ്തു. രണ്ടാം ഇന്നിംഗ്സ് മൂന്ന് വിക്കറ്റിന് 153 റൺസെടുത്ത് ഇന്ത്യയും ഡിക്ലയർ ചെയ്തു. ഷഫാലി വർമ്മ 53 റൺസെടുത്തു. സ്‌മൃതി മന്ദാന 31 റൺസിന് പുറത്തായപ്പോൾ പൂനം റാവത്ത് 41 റൺസുമായി പുറത്താവാതെ നിന്നു. ആദ്യ ഇന്നിംഗ്സിൽ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാനയാണ് മാൻ ഓഫ് ദ മാച്ച്.

Scroll to load tweet…

പകല്‍-രാത്രി ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് ശതകം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന റെക്കോര്‍ഡും സ്‌മൃതി മന്ദാന പേരിലാക്കിയിരുന്നു. പുറത്താകുമ്പോള്‍ 216 പന്തില്‍ 22 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 127 റണ്‍സെടുത്തിരുന്നു താരം. 

അടിപൂരം മാക്‌സ്‌വെല്‍; പഞ്ചാബിനെതിരെ ആര്‍സിബിക്ക് മികച്ച സ്‌കോര്‍

ക്രുനാലിനെ എന്തിന് ഇപ്പോഴും ടീമിലെടുക്കുന്നു; ആഞ്ഞടിച്ച് ആരാധകര്‍

ഐപിഎല്‍ 2021: 'ഉന്നതങ്ങളിലാണ് ധോണി, ക്യാപ്റ്റന്‍സിയെ വെല്ലാന്‍ മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി