Asianet News MalayalamAsianet News Malayalam

അവസാന ഓവറില്‍ നാല് പന്തും റസ്സല്‍ നഷ്ടമാക്കി; വിന്‍ഡീസിനെതിരെ നാലാം ടി20യില്‍ ഓസീസിന് ജയം- വീഡിയോ

75 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത  ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാനാണ് സാധിച്ചത്.

Australia won by four runs in fourth t20 against West Indies
Author
Saint Lucia, First Published Jul 15, 2021, 1:55 PM IST

സെന്റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരെതിരായ നാലാം ടി20യില്‍ ഓസ്‌ട്രേലിയക്ക് ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. 75 റണ്‍സെടുക്കുകയും മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത  ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുക്കാനാണ് സാധിച്ചത്. ലെന്‍ഡല്‍ സിമണ്‍സ് 72 റണ്‍സ് നേടി. പരമ്പര നേരത്തെ വിന്‍ഡീസ് സ്വന്തമാക്കിയിര

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസിന് മികച്ച തുടക്കമാണ് ലഭിച്ചത്. സിമണ്‍സും ഇവിന്‍ ലൂയിസും (31) ഒന്നാം വിക്കറ്റില്‍ 62 റണ്‍സ് നേടി. ലൂയിസ് മടങ്ങിയതോടെ വിന്‍ഡീസിന് പൊടുന്നനെ നാല്് വിക്കറ്റുകള്‍ നഷ്ടമായി. ക്രിസ് ഗെയ്ല്‍ (1), ആന്ദ്രേ ഫ്‌ളെച്ചര്‍ (6), നിക്കോളസ് പുരാന്‍ (16) എന്നിവര്‍ നിരാശപ്പെടുത്തി. ഇതിനിടെ സിമണ്‍സും മടങ്ങി. രണ്ട് സിക്‌സും 10 ഫോറും അടങ്ങുന്നതായിരുന്നു സിമണ്‍സിന്റെ ഇന്നിങ്‌സ്. 

അവസാനങ്ങളില്‍ ആന്ദ്രേ റസ്സില്‍ (13 പന്തില്‍ പുറത്താവാതെ 24), ഫാബിയന്‍ അലന്‍ (14 പന്തില്‍ 29) എന്നിവര്‍ ആഞ്ഞടിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അവസാന ഓവറില് 11 റണ്‍സാണ് വേണ്ടിയിരുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കെറിഞ്ഞ ആദ്യ നാല് പന്തിലും റസ്സലിന് റണ്‍സെടുക്കാന്‍ സാധിച്ചില്ല. അഞ്ചാം പന്തില്‍ രണ്ട് റണ്‍സും അവസാന പന്തില്‍ ബൗണ്ടറിയുമാണ് റസ്സല്‍ നേടിയത്. ഹെയ്ഡന്‍ വാല്‍ഷ് (0) പുറത്താവാതെ നിന്നു. 

നേരത്തെ മാര്‍ഷിന് പുറമെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും (37 പന്തില്‍ 53) ഓസീസിനായി മികച്ച പ്രകടനം പുറത്തെടുത്തു. ഇരുവരും 114 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. 14 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന ഡാനിയേല്‍ ക്രിസ്റ്റ്യനും തിളങ്ങി. മാത്യു വെയ്ഡ് (5), അലക്‌സ് ക്യാരി (0), മോയ്‌സസ് ഹെന്റിക്വെസ് (6), അഷ്ടണ്‍ ടര്‍ണര്‍ (6) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മിച്ചല്‍ സ്റ്റാര്‍ക്ക് (8) പുറത്താവാതെ നിന്നു. ഹെയ്ഡല്‍ വാല്‍ഷ് വിന്‍ഡീസിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios