സെവാഗിനെ മറികടന്ന് മിച്ചല്‍ മാര്‍ഷ്, പുത്തന്‍ റെക്കോര്‍ഡ്! ബംഗ്ലാദേശിനെ തോല്‍വിയോടെ യാത്രയാക്കി ഓസീസ്
ഇതിനിടെയാണ് മാര്‍ഷ് സെവാഗിനെ മറികടന്നത്. 2011 ലോകകപ്പിര്‍ മിര്‍പൂരില്‍ സെവാഗ് 175 റണ്‍സാണ് നേടിയിരുന്നത്. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് നേടിയ 174 റണ്‍സ് മൂന്നാമതായി.

പൂനെ: ഏകദിന ലോകകപ്പില്‍ വിരേന്ദര്‍ സെവാഗിന്റെ അക്കൗണ്ടിലുണ്ടായിരുന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി ഓസ്‌ട്രേലിയന്‍ താരം മിച്ചല്‍ മാര്‍ഷ്. ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ എന്ന നേട്ടമാണ് മാര്‍ഷിനെ തേടിയെത്തിയത്. ഇന്ന് ബംഗ്ലാദേശിനെതിരെ പൂനെയില്‍ പുറത്താവാതെ 177 റണ്‍സാണ് മാര്‍ഷ് നേടിയത്. മത്സരം ഓസീസ് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഓസീസ് 44.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
ഇതിനിടെയാണ് മാര്‍ഷ് സെവാഗിനെ മറികടന്നത്. 2011 ലോകകപ്പിര്‍ മിര്‍പൂരില്‍ സെവാഗ് 175 റണ്‍സാണ് നേടിയിരുന്നത്. ഈ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡി കോക്ക് നേടിയ 174 റണ്‍സ് മൂന്നാമതായി. മുംബൈ, വാംഖഡെ സ്‌റ്റേഡിയത്തിലായിരുന്നു മത്സരം. 2019ല്‍ നോട്ടിംഗ്ഹാമില്‍ നേടിയ 166 റണ്‍സ് പട്ടികയിലുണ്ട്. ലോകകപ്പില്‍ ഒരു ഓസ്‌ട്രേലിയന്‍ താരം നേടുന്ന മൂന്നാമത്തെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഗ്ലെന്‍ മാക്‌സ്‌വെല്‍ (201), ഡേവിഡ് വാര്‍ണര്‍ (178) എന്നിവരാണ് മാര്‍ഷിന് മുന്നില്‍.
പൂനെയില്‍ എട്ട് വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ഒമ്പത് സിക്‌സും 17 ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. സ്റ്റീവ് സ്മിത്ത് (63 പന്തില്‍ 63), ഡേവിഡ് വാര്‍ണര്‍ (61 പന്തില്‍ 53) മികച്ച പ്രകടനം പുറത്തെടത്തിരുന്നു. ട്രാവിസ് ഹെഡാണ് (10) പുറത്തായ മറ്റൊരു താരം. സ്മിത്ത് - മാര്‍ഷ് സഖ്യം 175 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതുതന്നെയാണ് വിജയത്തില്‍ നിര്‍ണായകമായതും. ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
നേരത്തെ തൗഹിദ് ഹൃദോയ് (74), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (45), ലിറ്റണ്‍ ദാസ് (36), മഹ്മുദുള്ള (32) എന്നിവരാണ് ബംഗ്ലാദേശ് നിരയില്‍ തിളങ്ങിയത്. സീന്‍ അബോട്ട്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഇംഗ്ലണ്ടിനെതിരെ 6.4 ഓവറില്‍ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കണം! ലോകകപ്പില്‍ പാകിസ്ഥാന്റെ പതനം പൂര്‍ണം