Asianet News MalayalamAsianet News Malayalam

ഇംഗ്ലണ്ടിനെതിരെ 6.4 ഓവറില്‍ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കണം! ലോകകപ്പില്‍ പാകിസ്ഥാന്റെ പതനം പൂര്‍ണം

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍ (31) - ജോണി ബെയര്‍സ്‌റ്റോ (59) സഖ്യം 82 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി.

pakistan need 338 runs to win against england in 38 overs to secure semi
Author
First Published Nov 11, 2023, 6:10 PM IST

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 338 റണ്‍സ് വിജയലക്ഷ്യം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിന് ബെന്‍ സ്‌റ്റോക്‌സിന്റെ (84) ഇന്നിംഗ്‌സാണ് തുണയയായത്. ജോ റൂട്ട് (60), ജോണി ബെയര്‍സ്‌റ്റോ (59) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്ഥാന് വേണ്ടി ഷഹീന്‍ അഫ്രീദി മൂന്നും ഹാരിസ് റൗഫ്, മുഹമ്മദ് വസീം എന്നിവര്‍ രണ്ടും വിക്കറ്റും വീഴ്ത്തി. 6.4 ഓവറില്‍ വിജലക്ഷ്യം മറികടന്നാല്‍ മത്രമേ  പാകിസ്ഥാന്‍ സെമിയിലെത്താന്‍ സാധിക്കൂ. 

മികച്ച തുടക്കമായിരുന്നു ഇംഗ്ലണ്ടിന്. ഒന്നാം വിക്കറ്റില്‍ ഡേവിഡ് മലാന്‍ (31) - ജോണി ബെയര്‍സ്‌റ്റോ (59) സഖ്യം 82 റണ്‍സ് ചേര്‍ത്തു. എന്നാല്‍ മലാനെ പുറത്താക്കി ഇഫ്തിഖര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. തുടര്‍ന്നെത്തിയത് ജോ റൂട്ട. എന്നാല്‍ ബെയര്‍സ്‌റ്റോയ്ക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. ഹാരിസ് റൗഫിന്റെ പന്തില്‍ പുറത്ത്. നാലാം വിക്കറ്റില്‍ റൂട്ട് - സ്‌റ്റോക്‌സ് സഖ്യം 132 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ സ്റ്റോക്‌സ് മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 

ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്റ്റോക്‌സിന്റെ ഇന്നിംഗ്‌സ്. റൂട്ടിനേയും ഷഹീന്‍ മടങ്ങി. നാല് ബൗണ്ടറികള്‍ റൂട്ടിന്റെ ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു. പിന്നീടെത്തയവരില്‍ ആര്‍ക്കും തിളങ്ങാനായില്ല. 

ഹാരി ബ്രൂക്കിന് (30) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്തത്. മൊയീന്‍ അലി (4), ക്രിസ് വോക്‌സ് (4), ഡേവിഡ് വില്ലി (15), ഗുസ് ആറ്റ്കിന്‍സണ്‍ (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ആദില്‍ റഷീദ് (0) പുറത്താവാതെ നിന്നു. റൂട്ട് മടങ്ങിയതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്‌സ്.

ചാരുലതയുടെ പ്രതികാരം! 'നാ റെഡി താന്‍ വരവാ..' പിറന്നാള്‍ ദിനം വൈറലായി സഞ്ജുവിന്‍റെ നൃത്തച്ചുവടുകള്‍
 

Follow Us:
Download App:
  • android
  • ios