Asianet News MalayalamAsianet News Malayalam

വിന്‍ഡീസ് തുടക്കത്തില്‍ കൊളുത്തി, ഒടുക്കം പിഴച്ചു! ഓസീസ് കഷ്ടിച്ച് രക്ഷപ്പെട്ടു; തുണയായത് വാര്‍ണറുടെ ഫിഫ്റ്റി

വെടിക്കെട്ട് തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. കിംഗ് - ചാര്‍ലസ് സഖ്യം 89 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ചാര്‍ളസിനെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി.

australia won over west indies by 11 runs in first t20
Author
First Published Feb 9, 2024, 5:28 PM IST

ഹൊബാര്‍ട്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയക്ക് 11 റണ്‍സിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 214 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. 36 പന്തില്‍ 70 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറായിരുന്നു ആതിഥേയരുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുക്കാനാണ് സാധിച്ചത്. ബ്രന്‍ഡന്‍ കിംഗ് (53), ജോണ്‍സണ്‍ ചാര്‍ലസ് (42) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ശേഷിക്കുന്നവരില്‍ നിന്ന് പിന്തുണ ലഭിച്ചില്ല. ആഡം സാംപ ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരിയില്‍ ഓസീസ് 1-0ന് മുന്നിലെത്തി.

വെടിക്കെട്ട് തുടക്കമാണ് വിന്‍ഡീസിന് ലഭിച്ചത്. കിംഗ് - ചാര്‍ലസ് സഖ്യം 89 റണ്‍സാണ് കൂട്ടിചേര്‍ത്തത്. എന്നാല്‍ ചാര്‍ളസിനെ പുറത്താക്കി സാംപ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. അധികം വൈകാതെ കിംഗിനെ സ്‌റ്റോയിനിസ് മടക്കി. പിന്നീടെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. നിക്കോളാസ് പുരാന്‍ (18), റോവ്മാന്‍ പവല്‍ (14), ഷായ് ഹോപ്പ് (16), ആന്‍ന്ദ്രേ റസ്സല്‍ (1), ഷെഫാനെ റുതര്‍ഫോര്‍ഡ് (7, റോമാരിയോ ഷെഫേര്‍ഡ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. വാലറ്റത്ത് ജേസണ്‍ ഹോള്‍ഡര്‍ (15 പന്തില്‍ 34) പൊരുതിയെങ്കിലും വിജയത്തിലേക്ക് നയിക്കാനായില്ല. അകെയ്ല്‍ ഹുസൈന്‍ (7) പുറത്താവാതെ നിന്നു.

നേരത്തെ, ഗംഭീര തുടക്കമാണ് വാര്‍ണര്‍ - ജോഷ് ഇന്‍ഗ്ലിസ് (39) സഖ്യം ഓസീസിന് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 93 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറില്‍ ജോഷ് ഇന്‍ഗ്ലിസിനെ പുറത്താക്കി ജേസണ്‍ ഹോള്‍ഡര്‍ വിന്‍ഡീസിന് ബ്രേക്ക് ത്രൂ നല്‍കി. മുന്നാമതെത്തിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന് (16) തിളങ്ങാനായില്ല. ഇതിനിടെ വാര്‍ണര്‍ക്കും മടങ്ങേണ്ടി വന്നു. 36 പന്തുകള്‍ നേരിട്ട വാര്‍ണര്‍ ഒരു സിക്‌സും 12 ഫോറും നേടിയിരുന്നു. അല്‍സാരി ജോസഫിന്റെ പന്തില്‍ നിക്കോളാസ് പുരാന് ക്യാച്ച് നല്‍കുകയായിരുന്നു വാര്‍ണര്‍. താരം മടങ്ങുമ്പോള്‍ ഓസ്‌ട്രേലിയ 12.3 ഓവറില്‍ മൂന്നിന് 135 എന്ന നിലയിലായിരുന്നു.

ഭരതിന് പകരം സഞ്ജു? ഇംഗ്ലണ്ടിനെതിരെ അവസാന ടെസ്റ്റുകള്‍ക്കുള്ള ടീം പ്രഖ്യാപിക്കാനിരിക്കെ നിര്‍ദേശവുമായി ആരാധകര്‍

ഇടവേളയ്ക്ക് ശേഷം ടീമിലെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (10), മാര്‍കസ് സ്‌റ്റോയിനിസ് (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. ടിം ഡേവിഡ് (17 പന്തില്‍ പുറത്താവാതെ 37), മാത്യു വെയ്ഡ് (14 പന്തില്‍ 23) എന്നിവരുടെ ഇന്നിംഗ്‌സാണ് സ്‌കോര്‍ 200 കടത്തിയത്. സീന്‍ അബോട്ടാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ (4) ഡേവിഡിനൊപ്പം പുറത്താവാതെ നിന്നു. വിന്‍ഡീസിന് വേണ്ടി ആന്ദ്രേ റസ്സല്‍ മൂന്നും അല്‍സാരി ജോസഫ് രണ്ടും വിക്കറ്റും വീഴ്ത്തി.

സച്ചിന് സെഞ്ചുറി, സഞ്ജുവിന് നിരാശ! രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരെ കേരളം മികച്ച സ്‌കോറിലേക്ക്

ടെസ്റ്റ്-ഏകദിന ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ വെടിക്കെട്ട് അര്‍ധ സെഞ്ചുറിയുമായി ഡേവിഡ് വാര്‍ണര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെ 36 പന്തില്‍ 70 റണ്‍സാണ് വാര്‍ണര്‍  അടിച്ചെടുത്തത്. വാര്‍ണറുടെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സാണ് ഓസീസ് നേടിയത്. ഹൊബാര്‍ട്ടില്‍ നടന്ന നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഏഴ് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. ആന്ദ്രേ റസ്സല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios