മത്സരത്തില്‍ മഴ വില്ലനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ടോസിന് ഒരു മണിക്കൂര്‍ മുമ്പ് വരെ വിശാഖപട്ടണത്ത് നേരിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. പിച്ച് മൂടിയിട്ടിരുന്നതിനാല്‍ തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുമെങ്കിലും പിന്നീട് സ്പിന്നര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിശാഖപട്ടണം: ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ആദ്യ മത്സരം ജയിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത ഇഷാന്‍ കിഷന് പകരം രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് പകരം സ്പിന്നര്‍ അക്സര്‍ പട്ടേലും അന്തിമ ഇലവനിലെത്തി.

ആദ്യ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും സൂര്യകുമാര്‍ യാദവ് മധ്യനിരയില്‍ സ്ഥാനം നിലനിര്‍ത്തി. മറുവശത്ത് ആദ്യ മത്സരം കളിച്ച ടീമില്‍ ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. വിക്കറ്റ് കീപ്പറായി ജോഷ് ഇംഗ്ലിസിന് പകരം അലക്സ് ക്യാരി തിരിച്ചെത്തിയപ്പോള്‍ ഗ്ലെന്‍ മാക്സ്‌വെല്ലിന് പകരം നഥാന്‍ എല്ലിസും ഓസീസിന്‍റെ അന്തിമ ഇലവനിലെത്തി.

ന്യൂസിലന്‍ഡിനെതിരെ തകര്‍ന്നടിഞ്ഞ് ലങ്ക, ഫോളോ ഓണ്‍, ഇന്നിംഗ്സ് ജയം ലക്ഷ്യമിട്ട് കിവീസ്

മത്സരത്തില്‍ മഴ വില്ലനാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ടോസിന് ഒരു മണിക്കൂര്‍ മുമ്പ് വരെ വിശാഖപട്ടണത്ത് നേരിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. പിച്ച് മൂടിയിട്ടിരുന്നതിനാല്‍ തുടക്കത്തില്‍ പേസര്‍മാരെ സഹായിക്കുമെങ്കിലും പിന്നീട് സ്പിന്നര്‍മാരെ തുണക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ രണ്ടാമത് ബൗള്‍ ചെയ്യുന്ന ടീമിന് മഞ്ഞുവീഴ്ച വില്ലനാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

മുംബൈയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്നത്തെ മത്സരം ജയിച്ചാല്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും സ്വന്തമക്കാന്‍ ഇന്ത്യക്കാവും.

ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, മിച്ചല്‍ മാർഷ്, മാര്‍നസ് ലാബുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീൻ, അലക്സ് ക്യാരി, മാര്‍ക്കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാർക്ക്, നഥാന്‍ എല്ലിസ്, ഷോണ്‍ ആബട്ട്, ആദം സാംപ.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.