ഒരു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

അഹമ്മദാബാദ്: ഇന്ത്യക്കെതിരെ നിര്‍ണായക നാലാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തി. മുഹമ്മദ് സിറാജാണ് പുറത്തായത്. വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് പകരം ഇഷാന്‍ കിഷന്‍ അരങ്ങേറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഓസീസ് അവസാനം കളിച്ച ടെസ്റ്റില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. എന്നാല്‍ അഹമ്മദാബാദ് ടെസ്റ്റ് ജയിച്ചാല്‍ മാത്രമെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള വാതിലുകള്‍ തുറക്കൂ.

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി. 

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലബുഷെയ്ന്‍, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌കോംപ്, കാമറോണ്‍ ഗ്രീന്‍, അലക്‌സ് ക്യാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, മാത്യൂ കുനെമാന്‍, ടോഡ് മര്‍ഫി, നതാന്‍ ലിയോണ്‍.

അഹമ്മദാബാദില്‍ ഇതുവരെ 14 ടെസ്റ്റുകളാണ് നടന്നിട്ടുള്ളത്. ഇതില്‍ 247 വിക്കറ്റുകളും സ്പിന്നര്‍മാര്‍ പേരിലാക്കിയപ്പോള്‍ പേസര്‍മാര്‍ക്ക് കിട്ടിയത് 166 വിക്കറ്റുകളാണ്. ആദ്യം ബാറ്റ് ചെയ്തവരും രണ്ടാമത് ബാറ്റ് ചെയ്തവരും നാല് വീതം മത്സരങ്ങള്‍ ജയിച്ചപ്പോള്‍ ആറ് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. അഹമ്മദാബാദില്‍ ഏത് തരത്തിലുള്ള പിച്ചായിരിക്കും എന്ന് വ്യക്തമായിട്ടില്ലെങ്കിലും ടോസ് നേടുന്നവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കാനാണ് സാധ്യത. ഇന്ത്യയുടെ ഓസ്‌ട്രേലിയയും ചരിത്രത്തില്‍ ഇതുവരെ 105 ടെസ്റ്റ് മത്സരങ്ങളിലാണ് മുഖാമുഖം വന്നത്. ഇതില്‍ ഇന്ത്യ 32 കളികളില്‍ ജയിച്ചപ്പോള്‍ ഓസീസിന് 44 വിജയങ്ങളുണ്ട്. 28 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു. ഒരെണ്ണം ടൈ ആയി. 

വമ്പന്‍ ക്ലബുകളുടെ മോഹങ്ങള്‍ക്ക് തിരിച്ചടി! പിഎസ്ജിയുമായുള്ള കരാറിനെ കുറിച്ച് ലിയോണല്‍ മെസി