ഇന്‍ഡോറില്‍ ഓസ്‌ട്രേലിയക്ക് ടോസ്, കമ്മിന്‍സ് ഇല്ല, മൂന്ന് മാറ്റം! ഇന്ത്യ ഇറങ്ങുന്നത് സ്റ്റാര്‍ പേസറില്ലാതെ
പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യ ഒരു മാറ്റം വരുത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് പകരമെത്തിയത്. ഓസീസ് മൂന്ന് മാറ്റം വരുത്തി.
ഇന്‍ഡോര്‍: ഓസ്‌ട്രേലിയക്കതെതിരെ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പാറ്റ് കമ്മിന്‍സിന് പകരം സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. ഇന്ത്യ ഒരു മാറ്റം വരുത്തി ജസ്പ്രിത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. പ്രസിദ്ധ് കൃഷ്ണയാണ് പകരമെത്തിയത്. ഓസീസ് മൂന്ന് മാറ്റം വരുത്തി. കമ്മിന്‍സിന് പുറമെ അവസാന മത്സരം കളിച്ച മിച്ചല്‍ മാര്‍ഷ്, മാര്‍കസ് സ്റ്റോയിനിസ്് എന്നിവര്‍ ഓസീസ് നിരയിലില്ല. അലക്‌സ് ക്യാരി, ജോഷ് ഹേസല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍ എന്നിവര്‍ തിരിച്ചെത്തി.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, മാത്യു ഷോര്‍ട്ട്, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോഷ് ഇന്‍ഗ്ലിസ്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, സീന്‍ അബോട്ട്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.
ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കാം. മൊഹാലില്‍ നടന്ന ആദ്യ മത്സരം ഓസീസ് അഞ്ച് വിക്കറ്റിന് ജയിച്ചിരുന്നു. വിരാട് കോലി, രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവരില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. അവസാന ഏകദിനത്തിലേക്ക് നാല് പേരും തിരിച്ചെത്തും. ആദ്യ ഏകദിനം ജയിച്ചതോടെ ഇന്ത്യ ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു. നിലവില്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
മികച്ച താരം മെസി, പക്ഷേ ഇഷ്‌ടം ക്രിസ്റ്റ്യാനോയെ, കാരണമുണ്ട്; മനസുതുറന്ന് രാഹുല്‍ ഗാന്ധി