ബംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരിഞ്ഞെടുക്കുകയായിരുന്നു. പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം. രാജ്‌കോട്ടില്‍ കളിച്ച ടീമില്‍ നിന്നും മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ വിക്കറ്റ് പിന്നില്‍ നില്‍ക്കും. ഋഷഭ് പന്ത് ഇന്നും കളിക്കുന്നില്ല. ഓസീസ് ടീമിലും ഒരു മാറ്റമുണ്ട്. കെയ്ന്‍ റിച്ചാര്‍ഡ്‌സണ് പകരം ജോഷ് ഹേസല്‍വുഡ് ടീമിലെത്തി. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബൂമ്ര.

ഓസ്‌ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, അലക്‌സ് ക്യാരി, അഷ്ടണ്‍ ടര്‍ണര്‍, അഷ്ടണ്‍ അഗര്‍, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, ആഡം സാംപ.