സിഡ്‌നി: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലയി ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച് ബാറ്റിങ് തിരിഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഏകദിനം കളിച്ച ടീമില്‍ നിന്ന്് മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ ഒരുമാറ്റമുണ്ട്. പരിക്കിനെ തുടര്‍ന്ന് മാര്‍കസ് സ്റ്റോയിനിസ് പുറത്തായി. മോയ്‌സസ് ഹെന്റിക്വസാണ് പകരക്കാരന്‍.

ടീം ഇന്ത്യ: ശിഖര്‍ ധവാന്‍, മായങ്ക് അഗര്‍വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ജസ്പ്രീത് ബുമ്ര, യൂസ്‌വേന്ദ്ര ചാഹല്‍.

ഓസ്‌ട്രേലിയ: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷാനെ, ഗ്ലെന്‍ മാക്‌സ്‌വെല്‍, മോയ്‌സസ് ഹെന്റിക്വസ്, അലക്‌സ് ക്യാരി, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആഡം സാംപ, ജോഷ് ഹേസല്‍വുഡ്.