Asianet News MalayalamAsianet News Malayalam

കാമറൂണ്‍ ഗ്രീനിന്‍റെ പരിക്കില്‍ ട്വിസ്റ്റ്; സര്‍പ്രൈസ് വാര്‍ത്തകളുമായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയിലാണ് കാമറൂണ്‍ ഗ്രീനിന്‍റെ വിരലിന് പൊട്ടലേറ്റത്

Australian media reports Cameron Green is all fit to play India vs Australia Nagpur TEST in Border Gavaskar Trophy jje
Author
First Published Feb 5, 2023, 10:58 AM IST

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ നാഗ്‌പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ കളിക്കുന്ന കാര്യത്തിലെ ആശയക്കുഴപ്പം ഇപ്പോഴും തുടരുകയാണ്. വിരലിനേറ്റ പരിക്കിനെ തുടര്‍ന്ന് ഗ്രീനിന് നാഗ്‌‌പൂരിലെ ആദ്യ ടെസ്റ്റ് നഷ്‌ടമാകും എന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഗ്രീന്‍ ഫിറ്റ്‌നസ് വീണ്ടെടുത്തെന്നും ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനിലുണ്ടാകും എന്നുമാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളുടെ പുതിയ റിപ്പോര്‍ട്ട്. 

ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനിടയിലാണ് കാമറൂണ്‍ ഗ്രീനിന്‍റെ വിരലിന് പൊട്ടലേറ്റത്. ഇതിന് പിന്നാലെ താരം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. കാമറൂണ്‍ ഗ്രീന്‍ നാഗ്‌പൂരില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അപ്‌ഡേറ്റുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ ഗ്രീന്‍ സുഖംപ്രാപിക്കുന്നതായാണ് ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ഓസ്ട്രേലിയന്‍ മാധ്യമങ്ങളായ ദ ഏജും, സിഡ്‌നി മോണിംഗ് ഹെറാള്‍ഡും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രീന്‍ വേഗം ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തുന്നതായി ഫോക്‌സ് സ്‌പോര്‍ട്‌സും വ്യക്തമാക്കുന്നു. 

'നാഗ്‌പൂരില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ബൗള്‍ ചെയ്യുമ്പോള്‍ ഗ്രീനിന് അസ്വസ്‌ഥതയുണ്ടെന്ന് ഞാന്‍ പറയില്ല. എങ്കിലും ആ വിരലിനെ കുറിച്ച് ചെറിയ ആശങ്കയുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ഗ്രീനിന്‍റെ പരിക്ക് ഭേദപ്പെട്ടിട്ടുണ്ട്. എല്ലാ ഭംഗിയായി നടന്നാല്‍ അദേഹത്തിന്‍റെ പേര് ടീം ഷീറ്റില്‍ കാണും' എന്നാണ് ഓസീസ് പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡിന്‍റെ വാക്കുകള്‍. ഗ്രീനിന് കളിക്കാവാതെ വന്നാല്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പോ മാത്യൂ റെന്‍ഷോയോ പ്ലേയിംഗ് ഇലവനിലെത്തും. എന്നാല്‍ ഗ്രീനിന്‍റെ അഭാവം ഓസീസ് ബൗളിംഗിനെ പ്രതികൂലമായി ബാധിക്കും. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

മദ്യപിച്ചെത്തി കുക്കിംഗ് പാനിന്‍റെ പിടി കൊണ്ട് തലയെറിഞ്ഞ് പൊളിച്ചു; കാംബ്ലിക്കെതിരെ ഭാര്യയുടെ പരാതി, കേസ്

Follow Us:
Download App:
  • android
  • ios