സിഡ്‌നി: പാകിസ്ഥാനെതിരായ മൂന്നാം ടി20യില്‍ നിന്ന് ഓസ്‌ട്രേലിയന്‍ ബൗളര്‍ പാറ്റ് കമ്മിന്‍സിന് വിശ്രമം അനുവദിച്ചു. ടെസ്റ്റ് പരമ്പര മുന്നില്‍ നില്‍ക്കെ കൂടുതല്‍ വിശ്രമം വേണമെന്നതിനാലാണ് അവസാന ടി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത്. താരം കാന്‍ബറയില്‍ നിന്ന് പെര്‍ത്തിലേക്കാണ് താരം പോയത്. വെള്ളിയാഴ്ചയാണ് മത്സരം.

എന്നാല്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ താരം ന്യൂ സൗത്ത് വെയ്ല്‍സിനായി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയക്കെതിരെയാണ് മത്സരം. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോണ്‍, സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവരും ഷെഫീല്‍ഡ് ഷീല്‍ഡില്‍ കളിച്ചേക്കും. 

പാകിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് ടെസ്റ്റ് ചുവന്ന പന്തില്‍ കളിക്കാനുള്ള അവസാന അവസരമാണിത്.