വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ആദ്യ ഇന്നിംഗ്‌സില്‍ മോശം തുടക്കം. ഷമാര്‍ ജോസഫിന്റെ മികച്ച ബൗളിംഗില്‍ ഓസീസ് ടോപ് ഓര്‍ഡര്‍ തകര്‍ന്നു.

ബാര്‍ബഡോസ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റ് നഷ്ടം. ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 53 എന്ന നിലയിലാണ്. ഉസ്മാന്‍ ഖവാജ (10), ട്രാവിസ് ഹെഡ് (5) എന്നിവരാണ് ക്രീസില്‍. വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഷമാര്‍ ജോസഫാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ഓസീസ് കളിക്കുന്ന ആദ്യ ടെസ്റ്റാണിത്. കൈവിരലിന് പരിക്കേറ്റ് സ്റ്റീവന്‍ സ്മിത്ത് ഇല്ലാതെയാണ് ഓസീസ് ഇറങ്ങുന്നത്. പകരം സാം കോണ്‍സ്റ്റാസ് ടീമിലെത്തി. മര്‍നസ് ലബുഷെയ്‌നിന് പകരം ജോഷ് ഇന്‍ഗ്ലിസും പ്ലേയിംഗ് ഇലവനിലെത്തി.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ഓസീസിന്. സ്‌കോര്‍ബോര്‍ഡില്‍ എട്ട് റണ്‍സുള്ളപ്പോള്‍ കോണ്‍സ്റ്റാസ് (3) പുറത്തായി. ഷമാറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ മൂന്നാമനായി ക്രീസിലെത്തിയ കാമറൂണ്‍ ഗ്രീനും (3) മടങ്ങി. ഇത്തവണ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച്. ലബുഷെയ്‌നിന് പകരം ടീമിലെത്തിയ ഇന്‍ഗ്ലിസിന് പ്രതീക്ഷ കാക്കാനായില്ല. ജെയ്ഡന്‍ സീല്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. അഞ്ച് റണ്‍സ് മാത്രായിരുന്നു താരത്തിന്റെ സമ്പാദ്യം. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംബെല്‍, കീസി കാര്‍ട്ടി, ബ്രാന്‍ഡന്‍ കിംഗ്, റോസ്റ്റണ്‍ ചേസ് (്ക്യാപ്റ്റന്‍), ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമെല്‍ വാരിക്കന്‍, അല്‍സാരി ജോസഫ്, ഷാമര്‍ ജോസഫ്, ജെയ്ഡന്‍ സീല്‍സ്.

ഓസ്‌ട്രേലിയ: ഉസ്മാന്‍ ഖവാജ, സാം കോണ്‍സ്റ്റാസ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഇന്‍ഗ്ലിസ്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്സ്റ്റര്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.

YouTube video player