കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിക്ക് പുറമെ അഞ്ച് അര്‍ധസെഞ്ചുറിയും ബാബര്‍ നേടി. കളിച്ച മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ബാബര്‍ കുറഞ്ഞ സ്കോറില്‍ പുറത്തായത്. ബാബറിന്‍റെ മികവില്‍ കഴിഞ്ഞ വര്‍ഷം കളിച്ച മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ തോറ്റത്.

ദുബായ്: കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ഏറ്റവും മികച്ച കദിന താരമായി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ബാബര്‍ മികച്ച ഏകദിന താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികള്‍ അടക്കം 84.87 ശരാശരിയില്‍ 679 റണ്‍സ് നേടിയാണ് ബാബര്‍ മികച്ച ഏകദിന താരമായത്.

കഴിഞ്ഞ വര്‍ഷം കളിച്ച ഒമ്പത് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറിക്ക് പുറമെ അഞ്ച് അര്‍ധസെഞ്ചുറിയും ബാബര്‍ നേടി. കളിച്ച മത്സരങ്ങളില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് ബാബര്‍ കുറഞ്ഞ സ്കോറില്‍ പുറത്തായത്. ബാബറിന്‍റെ മികവില്‍ കഴിഞ്ഞ വര്‍ഷം കളിച്ച മത്സരങ്ങളില്‍ ഒരു മത്സരത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ തോറ്റത്.

Scroll to load tweet…

ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പരമ്പര നഷ്ടമാവാതിരിക്കാന്‍ 349 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കേണ്ടിയിരുന്ന പാക്കിസ്ഥാനെ മുന്നില്‍ നിന്ന് നയിച്ച ബാബര്‍ 73 പന്തില്‍ സെഞ്ചുറി നേടി. 83 പന്തില്‍ 114 റണ്‍സടിച്ച ബാബര്‍ 45ാം ഓവറില്‍ ടീമിവെ വിജയത്തിന് അടുത്തെത്തിച്ചാണ് മടങ്ങിയത്.

സൂര്യകുമാര്‍ യാദവ് ഐസിസിയുടെ ടി20 താരം

ബാബറിന്‍റെ ഇമാമുള്‍ ഹഖിന്‍റെയും(10) സെഞ്ചുറികളുടെ കരുത്തില്‍ മത്സരത്തില്‍ ആറ് വിക്കറ്റിന് പാക്കിസ്ഥാന്‍ ജയിച്ചു കയറി. ഏകദിന ക്രിക്കറ്റില്‍ പാക്കിസ്ഥാന്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ വലിയ സ്കോറിന്‍റെ റെക്കോര്‍ഡും ഇതോടെ ബാബറും സംഘവും സ്വന്തമാക്കിയിരുന്നു.

ഇംഗ്ലണ്ട് താരം നാറ്റ് സ്കൈവറാണ് ഏകദിനത്തിലെ മികച്ച വനിതാ താരം.കഴിഞ്ഞ വര്‍ഷം രണ്ട് സെഞ്ചുറിയും അഞ്ച് അര്‍ധസെഞ്ചുറിയും നേടിയാമ് സ്കൈവര്‍

Scroll to load tweet…