വീഡിയോ എക്സിൽ വൈറലായതോടെ, മെത്ത വച്ചിട്ടുപോലും ക്യാച്ച് എടുക്കാൻ ബാബറിന് കഴിയില്ലേ?, എന്ന പരിഹാസവുമായി ആരാധകർ രംഗത്തെത്തി.

കറാച്ചി: പാകിസ്ഥാൻ സൂപ്പർ ലീഗിലെ പരസ്യ ചിത്രീകരണത്തിനിടെ ക്യാച്ച് കൈവിട്ട സൂപ്പര്‍ താരം ബാബര്‍ അസമിനെ ട്രോളി ആരാധകര്‍. പെഷവാർ സൽമിക്ക് വേണ്ടി ഗ്രൗണ്ടിലിറങ്ങുന്നതിന് മുന്നോടിയായി ബാബർ പങ്കെടുത്ത ഒരു പരസ്യ ചിത്രീകരണമാണ് ട്രോളന്മാർക്ക് വിരുന്നായത്. ബാബര്‍ മുഴുനീള ഡൈവിലൂടെ ക്യച്ച് എടുക്കുന്ന രംഗമായിരുന്നു മൈതാനത്ത് ചിത്രീകരിച്ചിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഡൈവ് ചെയ്തു വീഴുമ്പോള്‍ ബാബറിന് പരിക്കേൽക്കാതിരിക്കാൻ നിലത്ത് വലിയ മെത്തകൾ നിരത്തിയിരുന്നു. എന്നാൽ ഈ മെത്തയിലേക്ക് ചാടി വീണിട്ടും ബാബറിന് പന്ത് കൈപ്പിടിയിലൊതുക്കാൻ സാധിച്ചില്ല. ഈ വീഡിയോ എക്സിൽ വൈറലായതോടെ, മെത്ത വച്ചിട്ടുപോലും ക്യാച്ച് എടുക്കാൻ ബാബറിന് കഴിയില്ലേ?, എന്ന പരിഹാസവുമായി ആരാധകർ രംഗത്തെത്തി. ചിരി പടർത്തുന്ന മീമുകളാൽ നിറയുകയാണ് സോഷ്യൽ മീഡിയ. ഇന്ന് നടക്കുന്ന പോരാട്ടത്തിൽ ബാബർ അസമിന്‍റെ പെഷവാർ സൽമി റാവൽപിണ്ടി പിണ്ടിസിനെയാണ് നേരിടുക.

Scroll to load tweet…

പിഎസ് എല്‍ മത്സരങ്ങളിൽ മഞ്ഞുവീഴ്ചയെ പ്രതിരോധിക്കാന്‍ പുതിയ നിയമം നടപ്പാക്കിയിരുന്നു. ടോസിന് മുൻപായി ക്യാപ്റ്റൻമാർ രണ്ട് വ്യത്യസ്ത ടീം ലിസ്റ്റുകൾ മാച്ച് റഫറിക്ക് നൽകണം. ടോസ് കഴിഞ്ഞാലുടൻ, സാഹചര്യങ്ങൾക്കനുസരിച്ച് (ബാറ്റിംഗ് ആണോ ബൗളിംഗ് ആണോ എന്ന് നോക്കി) നൽകിയ രണ്ട് ലിസ്റ്റുകളിൽ നിന്ന് അനുയോജ്യമായ ഒന്ന് ക്യാപ്റ്റന് തിരഞ്ഞെടുക്കാം.

Scroll to load tweet…

മത്സരം കൂടുതൽ സന്തുലിതമാക്കാനാണ് ഈ മാറ്റമെന്ന് പിസിബി വ്യക്തമാക്കി. നേരത്തെ ആഭ്യന്തര മത്സരങ്ങളിൽ ടോസ് ഒഴിവാക്കി സന്ദർശക ടീമിന് ബാറ്റിംഗോ ബൗളിംഗോ തിരഞ്ഞെടുക്കാൻ അവസരം നൽകുന്ന പരിഷ്കാരവും പിസിബി പരീക്ഷിച്ചിരുന്നു. പിഎസ്എൽ സണിലെ ആദ്യ മത്സരത്തിൽ ലാഹോർ ഖലന്ദേഴ്സ് 69 റൺസിന് ഹൈദരാബാദ് കിംഗ്‌സ്മെനെ പരാജയപ്പെടുത്തി.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക