2007ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ മൂന്നിന് 33 എന്ന നിലയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ ഇന്ത്യ മൂന്നിന് 36ന് തകര്‍ന്നു വീണു. ഈ മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിരുന്നത്.
മെല്‍ബണ്‍: ടി20 ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ കളിക്കുമ്പോഴെല്ലാം ഇന്ത്യ പവര്‍പ്ലേയില്‍ വിറയ്ക്കാറുണ്ട്. ഇത്തവണയും അതിന് മാറ്റമൊന്നും വന്നില്ല. മെല്‍ബണില്‍ ആദ്യ ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് ഇന്ത്യക്ക് നേടാന്‍ സാധിച്ചത്. പവര്‍പ്ലേയില്‍ ഇന്ത്യ അയല്‍ക്കാര്‍ക്കെതിരെ നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണിത്. 2016ല്‍ കൊല്‍ക്കത്തയില്‍ ആദ്യ ആറ് ഓവില്‍ മൂന്നിന് 28 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇതാണ് ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോറും.
2007ലെ പ്രഥമ ലോകകപ്പില്‍ ഇന്ത്യ മൂന്നിന് 33 എന്ന നിലയിലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബായില്‍ ഇന്ത്യ മൂന്നിന് 36ന് തകര്‍ന്നു വീണു. ഈ മത്സരത്തില്‍ മാത്രമാണ് പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിരുന്നത്. 2012ല്‍ കൊളംബോയില്‍ ഒന്നിന് 36 റണ്‍സ് നേടി. 2014ല്‍ മിര്‍പൂരില്‍ സാമാന്യം ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായി. വിക്കറ്റ് നഷ്ടമില്ലാതെ 38 റണ്‍സാണ് ഇന്ത്യ നേടിയത്. 2007 ലോകകപ്പ് ഫൈനലില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 40 റണ്‍സ് നേടി.
കോലിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സെന്ന് സച്ചിന്‍; അഭിനന്ദനവുമായി ക്രിക്കറ്റ് ലോകം
അതേസമയം ചില താരങ്ങള്‍ക്കും നല്ല ഓര്‍മകളല്ല പാകിസ്ഥാനെതിരായ മത്സരം നല്‍കുന്നത്. സൂര്യകുമാര്‍ യാദവ് പാകിസ്ഥാനെതിരായ നാല് ടി20 മത്സരങ്ങളില്‍ 57 റണ്‍സ് മാത്രമാണ് നേടിയത്. ഇന്ന് 11 റണ്‍സിന് പുറത്തായ താരം ഏഷ്യാകപ്പില്‍ 18, 13 എന്നിങ്ങനെയാണ് നേടയിത്. കഴിഞ്ഞ ലോകകപ്പില്‍ 15 റണ്‍സിനും പുറത്തായി. രോഹിത് ശര്‍മയാണ് മോശം റെക്കോര്‍ഡുള്ള മറ്റൊരു താരം. പാകിസ്ഥാനെതിരെ കവിഞ്ഞ 10 ടി20 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് നേടിയത്. ശരാശരി 14.25 മാത്രം. ഉയര്‍ന്ന സ്‌കോര്‍ 30.
കെ എല്‍ രാഹുലും ഇക്കൂട്ടത്തിലുണ്ട്. പാകിസ്ഥാനെതിരെ കഴിഞ്ഞ നാല് ടി20 ഇന്നിംഗ്‌സുകളില്‍ 35 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ഇന്ന് നാല് റണ്‍സിനാണ് രാഹുല്‍ പുറത്തായത്. ഏഷ്യാ കപ്പില്‍ പാകിസ്ഥാനെതിരെ രണ്ടാം മത്സരത്തില്‍ 28 റണ്‍സിന് രാഹുല്‍ പുറത്തായി. ആദ്യ മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ രാഹുല്‍ മടങ്ങുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ മൂന്ന് റണ്‍സായിരുന്നു സമ്പാദ്യം.
കനൽ കെടാതെ 364 ദിവസങ്ങൾ; കിംഗ് കോലിയുടെ കരുത്തിൽ പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ മധുരപ്രതികാരം
അതേസമയം ഹാര്‍ദിക് പാണ്ഡ്യ പാകിസ്ഥാനെതിരെ തന്റെ മികച്ച ഫോം തുടരുകയാണ്. അഞ്ച് ടി20 മത്സരങ്ങളില്‍ 11 വിക്കറ്റാണ് ഹാര്‍ദിക് വീഴ്ത്തിയിട്ടുള്ളത്. 2016ല്‍ മിര്‍പൂരില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വര്‍ഷം ഏഷ്യാ കപ്പില്‍ 25 റണ്‍സിനും മൂന്ന് വിക്കറ്റ് നേടിയിരുന്നു. ഇന്ന് മെല്‍ബണില്‍ 30 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റെടുത്തത്. 2016ല്‍ കൊല്‍ക്കത്തില്‍ 25 റണ്‍സിന് ഒരു വിക്കറ്റ് വീഴ്ത്തി. ഈ വര്‍ഷം ഏഷ്യാ കപ്പില്‍ മറ്റൊരു മത്സരത്തില്‍ 44 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും നേടി.
