വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക ടി20യില്‍ അഫ്ഗാനിസ്ഥാന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 എന്ന നിലയിലാണ്.

ലക്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക ടി20യില്‍ അഫ്ഗാനിസ്ഥാന് മോശം തുടക്കം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 35 എന്ന നിലയിലാണ്. ഹസ്രത്തുള്ള സസൈ (0), കരീം ജനാത് (2) എന്നിവരുടെ വിക്കറ്റുകളാണ് അഫ്ഗാനിസ്ഥാന് നഷ്ടമായത്. ഷെല്‍ഡണ്‍ കൊട്ട്‌റെല്ലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. ഓപ്പണറായ റഹ്മാനുള്ള ഗുര്‍ബാസ് (26), ഇബ്രാഹിം സദ്രാന്‍ (0) എന്നിവരാണ് ക്രീസില്‍.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നേരത്തെ വെസ്റ്റ് ഇന്‍ഡീസ് സ്വന്തമാക്കിയിരുന്നു. ഒരു ടെസ്റ്റും ഉള്‍പ്പെടുന്നതാണ് പരമ്പര.