മൈസൂര്‍: ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ടാം ചതുര്‍ദിനത്തില്‍ ഇന്ത്യ എയ്ക്ക മോശം തുടക്കം. മൈസൂരില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ എ 20 ഓവറില്‍ രണ്ടിന് 40 എന്ന നിലയിലാണ്. അഭിമന്യു ഈശ്വരന്‍, പ്രിയങ്ക പാഞ്ചല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇ്ന്ത്യക്ക നഷ്ടമായത്. ശുഭ്മാന്‍ ഗില്‍ (23), കരുണ്‍ നായര്‍ (4) എന്നിവാണ് ക്രീസില്‍. 

ആറാം ഓവറില്‍ തന്നെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത അഭിമന്യുവിനെ ലുംഗി എന്‍ഗിഡിയാണ് വിക്കറ്റിന് മുന്നില്‍ കുടുക്കി. പാഞ്ചല്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും വിയാന്‍ മള്‍ഡറുടെ പന്തില്‍ ഡി ബ്രൂയ്ന്‍ ക്യാച്ച് നല്‍കി മടങ്ങി. ആറ് റണ്‍സാണ് പാഞ്ചല്‍ നേടിയത്. ഇന്ത്യയുടെ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെപ്പ ഗില്‍ ഇതുവരെ നാല് ഫോറുകള്‍ നേടിട്ടുണ്ട്. 

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചിരുന്നു.