നാഗ്പൂര്‍: ബംഗ്ലാദേശിനെതിരായ നിര്‍ണായക ടി20യില്‍ ഇന്ത്യക്ക് മോശം തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 49 നിലയിലാണ്. ശ്രേയസ് അയ്യര്‍ (3), കെ എല്‍ രാഹുല്‍ (24) എന്നിവരാണ് ക്രീസില്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (2), ശിഖര്‍ ധവാന്‍ (19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഷഫിയുള്‍ ഇസ്ലാമിനാണ് വിക്കറ്റ്.

നേരിട്ട ആറാം പന്തില്‍ തന്നെ രോഹിത് പുറത്തായി. ഷഫിയുളിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു രോഹിത്.ധവാന്‍ മികച്ച തുടക്കം കിട്ടിയെങ്കിലും ഷഫിയുളിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ താരം പുറത്തായി. രാഹുല്‍ ഇതുവരെ നാല് ബൌണ്ടറികള്‍ നേടിയിട്ടുണ്ട്. മലയാളി താരം സഞ്ജു സാംസണ് മൂന്നാം മത്സരത്തിലും അവസരം ലഭിച്ചില്ല.

എന്നാല്‍ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. ക്രുനാല്‍ പാണ്ഡ്യക്ക് പകരം മനീഷ് പാണ്ഡെ ടീമിലെത്തി. ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. പരിക്കേറ്റ മൊസദെക്കിന് പകരം മുഹമ്മദ് മിഥുന്‍ ടീമിലെത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് കിരീടം നേടാം. 

ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, ശ്രേയാസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ദീപക് ചാഹര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, മുഹമ്മദ് നെയിം, സൗമ്യ സര്‍ക്കാര്‍, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്‍, മുഹമ്മദ് മിഥുന്‍, അമിനുള്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍.