പരിക്കുമൂലം ആറ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ചാഹര്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ചാഹര്‍ കളിയിലെ താരമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചാഹറിന് വിശ്രമം കൊടുത്തത് ആരാധകരെ അത്ഭുതപ്പെടുത്തി.

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരായ പോരാട്ടത്തിനുള്ള തയാറെടുപ്പിലാണ് രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം. പേസര്‍മാരായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലാതെയാണ് ഇന്ത്യ ഏഷാ കപ്പിനിറങ്ങുന്നത്. ബുമ്രക്ക് പരിക്കാണ് വില്ലനായതെങ്കില്‍ ഷമിയെ ടി20 ടീമിലേക്ക് സെലക്ടര്‍മാര്‍ പരിഗണിക്കാതിരിക്കുകയായിരുന്നു.

ഈ സാഹചര്യത്തില്‍ പരിക്കുമൂലം ആറു മാസത്തോളമായി വിട്ടു നിന്നശേഷം സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത ദീപക് ചാഹറിനെ സ്ഥിരമായി ഇന്ത്യയുടെ അന്തിമ ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസറായ ലക്ഷിപതി ബാലാജി.

'ക്ലാസ് മീറ്റ്സ് ക്ലാസ്', ഏഷ്യാ കപ്പിന് മുമ്പ് സൗഹൃദം പുതുക്കി കോലിയും ബാബറും

പരിക്കുമൂലം ആറ് മാസത്തോളം ക്രിക്കറ്റില്‍ നിന്ന് വിട്ടു നിന്ന ചാഹര്‍ സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരയിലൂടെയാണ് മത്സര ക്രിക്കറ്റിലേക്ക് തിരിച്ചുവന്നത്. ആദ്യ മത്സരത്തില്‍ തന്നെ നാല് വിക്കറ്റ് വീഴ്ത്തി ചാഹര്‍ കളിയിലെ താരമാകുകയും ചെയ്തിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ചാഹറിന് വിശ്രമം കൊടുത്തത് ആരാധകരെ അത്ഭുതപ്പെടുത്തി.

ഈ സാഹചര്യത്തിലാണ് ബുമ്രയും ഷമിയും കളിക്കാത്ത സാഹചര്യത്തിലെങ്കിലും ചാഹറിന് ടീമില്‍ സ്ഥിരമായി അവസരം നല്‍കണമെന്ന് ബാലാജി ആവശ്യപ്പെടുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമാണ് ചാഹര്‍. ബാലാജിയാകട്ടെ ചെന്നൈയുടെ ബൗളിംഗ് പരിശീലകന്‍ കൂടിയാണ്. ഇന്ത്യന്‍ ടീമില്‍ ഇടം നേടാന്‍ പേസര്‍മാരുടെ മത്സരമുണ്ടെങ്കിലും ലഭിക്കുന്ന അവസരങ്ങളിലെല്ലാം മികവ് കാട്ടാന്‍ ചാഹറിന് കഴിയുന്നുണ്ടെന്ന് ബാലാജി ന്യൂസ് 18നോട് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിലെ ഫാബ് ഫൈവിനെ തെരഞ്ഞെടുത്ത് ലാബഷെയ്ന്‍

ബുമ്രയും ഷമിയില്ലാത്തപ്പോള്‍ വിക്കറ്റ് വീഴ്ത്താനുള്ള ബൗളറായി ചാഹറിനെ ഉപയോഗിക്കണം. കാരണം ആദ്യ പന്ത് മുതല്‍ അസാമാന്യ നിയന്ത്രണത്തോടെ പന്തെറിയാന്‍ ചാഹറിനാവും. പരിക്കില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ അവന് ഇനി വേണ്ടത് തുടര്‍ച്ചയായ അവസരങ്ങളാണ്. ബംഗ്ലാദേശിനെതിരെ ചാഹറിന്‍റെ ഹാട്രിക്കും ആറ് വിക്കറ്റ് പ്രകടനവും ആര്‍ക്കാണ് മറക്കാനാവുകയെന്നും ബാലാജി ചോദിച്ചു.