ഡേവിഡ് വാര്‍ണര്‍ (60), ഉസ്മാന്‍ ഖവാജ (72), മര്‍നസ് ലബുഷെയ്ന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. എന്നാല്‍ പന്ത് മാറ്റിയ ശേഷമാണ് മൂന്ന് വിക്കറ്റുകളും നഷ്ടമായത്.
ലണ്ടന്‍: ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ പന്ത് മാറ്റിയതിനെ ചൊല്ലി വിവാദം. ഇംഗ്ലണ്ടിനെതിരെ അവസാന ദിനം 384 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയാണ് ഓസീസ്. നാലാം ദിവസം മഴ കാരണം നേരത്തെ കളി നിര്‍ത്തിയപ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമാവാതെ 135 റണ്‍സ് നേടിയിരുന്നു. ഇപ്പോള്‍ ലഞ്ചിന് പിരിയുമ്പോള്‍ മൂന്നിന് 238 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവന്‍ സ്മിത്തും (40), ട്രാവിസ് ഹെഡ് (31) എന്നിവരാണ് ക്രീസില്‍. ക്രിസ് വോക്‌സും രണ്ടും മാര്‍ക്ക് വുഡ്, മൊയീന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ഡേവിഡ് വാര്‍ണര്‍ (60), ഉസ്മാന്‍ ഖവാജ (72), മര്‍നസ് ലബുഷെയ്ന്‍ (13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ന് നഷ്ടമായത്. എന്നാല്‍ പന്ത് മാറ്റിയ ശേഷമാണ് മൂന്ന് വിക്കറ്റുകളും നഷ്ടമായത്. ഇതുവരെ കളിച്ച പന്തിന്റെ ആകൃതിയില്‍ മാറ്റം വന്നപ്പോഴാണ് മാറ്റാന്‍ തീരുമാനിച്ചത്. എന്നാല്‍ കൂടുതല്‍ തിളക്കമുള്ള പന്തുകളാണ് കളിക്കാനെടുത്തത്. അതിന്റെ ഫലം ഇംഗ്ലണ്ടിന് ലഭിക്കുകയും ചെയ്തു. ഗെയിമിലെ മാന്യതചോദ്യം ചെയ്യപ്പെടുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
ഓവലിലെ അവസാന ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്സില്‍ തകര്‍ത്തടിച്ച് ഓസീസിന് മുന്നില്‍ 384 റണ്‍സിന്റെ പടുകൂറ്റന്‍ വിജയലക്ഷ്യം വച്ചുനീട്ടുകയായിരുന്നു ഇംഗ്ലണ്ട്. സാക്ക് ക്രൗലി(76 പന്തില്‍ 73), ബെന്‍ ഡക്കെറ്റ്(55 പന്തില്‍ 42), ബെന്‍ സ്റ്റോക്സ്(67 പന്തില്‍ 42), ജോ റൂട്ട്(106 പന്തില്‍ 91), ജോണി ബെയ്ര്‍സ്റ്റോ(103 പന്തില്‍ 78), മൊയീന്‍ അലി(38 പന്തില്‍ 29) എന്നിവരുടെ കരുത്തില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സില്‍ 81.5 ഓവറില്‍ 395 റണ്‍സ് നേടി. കരിയറിലെ അവസാന ടെസ്റ്റ് കളിക്കുന്ന ബൗളിംഗ് ഇതിഹാസം സ്റ്റുവര്‍ട്ട് ബ്രോഡ് എട്ട് പന്തില്‍ 8* റണ്‍സുമായി പുറത്താവാതെ നിന്നു.
ഹാരി ബ്രൂക്ക്(7), ക്രിസ് വോക്സ്(1), മാര്‍ക്ക് വുഡ്(9), ജിമ്മി ആന്‍ഡേഴ്സണ്‍(8) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോര്‍. ആദ്യ ഇന്നിംഗ്സില്‍ 12 റണ്‍സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു രണ്ടാം ഇന്നിംഗ്സില്‍ ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ടിന്റെ റണ്‍മല കയറ്റം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ടോഡ് മര്‍ഫിയും നാല് വീതവും ജോഷ് ഹേസല്‍വുഡും പാറ്റ് കമ്മിന്‍സും ഓരോ വിക്കറ്റും സ്വന്തമാക്കി.
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 54.4 ഓവറില്‍ 283 റണ്‍സില്‍ അവസാനിച്ചപ്പോള്‍ മറുപടിയായി ഓസീസ് 103.1 ഓവറില്‍ 295 റണ്‍സുമായി 12 റണ്‍സിന്റെ ലീഡ് നേടുകയായിരുന്നു. 71 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തും 47 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയും പൊരുതിയപ്പോള്‍ വാലറ്റത്ത് നായകന്‍ പാറ്റ് കമ്മിന്‍സ്(36), ടോഡ് മര്‍ഫി(34) എന്നിവരുടെ പ്രയത്‌നമാണ് ഓസീസിന് ലീഡൊരുക്കിയത്.

