തമീം ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്നാണ് കരുതിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരയ്ക്കുള്ള സ്‌ക്വാഡില്‍ തമീമിനെ ഉള്‍പ്പെടുത്തിയിരുന്നു.

ധാക്ക: ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീമില്‍ നിന്ന് സീനിയര്‍ താരം തമീം ഇഖ്ബാലിനെ ഒഴിവാക്കി. ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീമില്‍ വെറ്ററന്‍ താരം മുഷ്ഫിഖുര്‍ റഹീം ഇടം പിടിച്ചു. അടുത്തിടെയാണ് ബംഗ്ലാദേശിന്റെ ഏകദിന ടീമിനെ ക്യാപ്റ്റനാക്കി ഷാക്കിബിനെ നിയമിച്ചത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് വൈസ് ക്യാപ്റ്റന്‍. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പ് കളിച്ച തസ്‌നിം ഹസന്‍ അഹമ്മദ് സീനിയര്‍ ടീമിലെത്തി. ഇക്കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായിരുന്നു.

തമീം ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുമെന്നാണ് കരുതിയിരുന്നത്. ന്യൂസിലന്‍ഡിനെതിരെ ഏകദിന പരയ്ക്കുള്ള സ്‌ക്വാഡില്‍ തമീമിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആദ്യ മത്സരം മഴയെ തുടര്‍ന്ന് മുടങ്ങി. പിന്നാലെ തമീം പൂര്‍ണമായും ഫിറ്റല്ലെന്നുമുള്ള വാര്‍ത്തകളും വന്നിരുന്നു. അവസാന രണ്ട് ഏകദിനത്തില്‍ തമീം ഇല്ലാതെയാണ് ബംഗ്ലാദേശ് ഇറങ്ങിയത്. ലോകകപ്പ് കളിക്കാനാകുമെന്ന് നേരത്തെ തമീം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഫിറ്റ്‌നെസ് പ്രശ്‌നായി.

ഏകദിന ലോകകപ്പിനുള്ള ബംഗ്ലാദേശ് ടീം: ഷാക്കിബ് അല്‍ ഹസന്‍, ലിറ്റണ്‍ ദാസ്, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, തന്‍സിദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹമ്മദുള്ള റിയാദ്, മുഷ്ഫിഖര്‍ റഹീം, മെഹിദി ഹസന്‍ മിറാസ്, മെഹദി ഹസന്‍, തന്‍സിം സാക്കിബ്, നസും അഹമ്മദ്, ഷൊറിഫുള്‍ ഇസ്ലാം, ഹസന്‍ മഹ്‌മൂദ്, ടസ്‌കിന്‍ അഹമ്മദ്, മുഷഫിഖുര്‍ റഹീം.

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര കിവീസിന്

ബംഗ്ലാദേശിനെതിരെ ഏകദിന പരമ്പര ന്യൂസിലന്‍ഡിന് സ്വന്തം. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ത്തിനാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. ധാക്ക, ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ 34.3 ഓവറില്‍ 171ന് എല്ലാവരും പുറത്തായി. നജ്മുള്‍ ഹുസൈന്‍ ഷാന്റോയാണ് (76) ടോപ് സ്‌കോറര്‍. ആഡം മില്‍നെ നാല് വിക്കറ്റെടുത്തു. ന്യൂസിലന്‍ഡ്, 34.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വില്‍ യംഗ് (70), ഹാരി നിക്കോള്‍സ് (50) എന്നിവരാണ് ന്യൂസിലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്. ഷൊറിഫുള്‍ ഇസ്ലാം രണ്ട് വിക്കറ്റെടുത്തു. പരമ്പരയിലെ ആദ്യ മത്സരം മഴയെ തുര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

ധോണിയുടെ കളരിയില്‍ വളര്‍ന്നു, ശ്രീലങ്കന്‍ താരം കന്നി ലോകകപ്പിന്; ടീമിനെ ഷനക തന്നെ നയിക്കും, ഹസരങ്ക പുറത്ത്