ടെസ്റ്റ് ബംഗ്ലാദേശ് അവര്‍ക്കെതിരെ കളിക്കുക. ഈമാസം 22നാണ് ടെസ്റ്റ് ആരംഭിക്കുക. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് മുഷ്ഫിഖര്‍ വിട്ടുനിന്നിരുന്നു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു പിന്മാറ്റം. 

എന്നാല്‍ മഹ്മുദുള്ളയെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ശ്രദ്ധ ചെലുത്താന്‍ വേണ്ടിയാണ് താരത്തെ മാറ്റിനിര്‍ത്തിയത്. അവസാന പത്ത് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് മഹ്മുദുള്ള നേടിയിരുന്നത്. കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഇത്. പേസര്‍ തസ്‌കിന്‍ അഹമ്മദിനെ ടീമിലേക്ക് തിരികെ വിളിച്ചു. 2017ലാണ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്. യാസിര്‍ അലി, ഹസന്‍ മഹ്മൂദ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. 

ബംഗ്ലാദേശ് ടീം: മൊമിനുള്‍ ഹഖ് (ക്യാപ്റ്റന്‍), തമീം ഇഖ്ബാല്‍, സെയ്ഫ് ഹസന്‍, നജ്മുള്‍ ഹൊസൈന്‍, ഇബാദത്ത് ഹൊസൈന്‍, മുഹമ്മദ് മിതുന്‍, ലിറ്റണ്‍ ദാസ്, തെയ്ജുല്‍ ഇസ്ലാം, അബു ജായേദ്, നയീം ഹസന്‍, ഇബാദത്ത് ഹുസൈന്‍, തസ്‌കിന്‍ അഹമ്മദ്, മെഹ്ദി ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മൂദ്, യാസിര്‍ അലി.