നാല് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദാണ് അഫ്ഗാനെ തകര്‍ത്തത്. ജയത്തോടെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ സജീവമാക്കി. ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്‍ പരാജയപ്പെട്ടാല്‍ ഷാക്കിബ് അല്‍ ഹസനും സഖ്യത്തിനും സൂപ്പര്‍ ഫോറിലെത്താം.

ലാഹോര്‍: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക മത്സരത്തില്‍ ബംഗ്ലാദേശിന് ജയം. ലാഹോര്‍, ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 89 റണ്‍സിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സാണ് നേടിയത്. മെഹിദി ഹസന്‍ മിറാസ് (112), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (104) എന്നിവരുടെ ഇന്നിംഗ്‌സാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 44.3 ഓവറില്‍ 245ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ടസ്‌കിന്‍ അഹമ്മദാണ് അഫ്ഗാനെ തകര്‍ത്തത്. ജയത്തോടെ ബംഗ്ലാദേശ് പ്രതീക്ഷകള്‍ സജീവമാക്കി. ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്‍ പരാജയപ്പെട്ടാല്‍ ഷാക്കിബ് അല്‍ ഹസനും സഖ്യത്തിനും സൂപ്പര്‍ ഫോറിലെത്താം.

ഇബ്രാഹിം സദ്രാന്‍ (75), ഹഷ്മതുള്ള ഷഹീദി (51) എന്നിവര്‍ക്ക് മാത്രമാണ് അഫ്ഗാന്‍ നിരയില്‍ ചെറുത്തുനില്‍ക്കാന്‍ സാധിച്ചത്. റഹ്‌മത്ത് ഷാ (33), റാഷിദ് ഖാന്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. റഹ്‌മാനുള്ള ഗുര്‍ബാസ് (1), നജീബുള്ള സദ്രാന്‍ (17), മുഹമ്മദ് നബി (3), ഗുല്‍ബാദിന്‍ നെയ്ബ് (15), കരീം ജനാത് (1), മുജീബ് റഹ്‌മാന്‍ (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഫസല്‍ഹഖ് ഫാറൂഖി (1) പുറത്താവാതെ നിന്നു. ടസ്‌കിന് പുറമെ ഷൊറിഫുള്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, അത്ര മികച്ചതായിരുന്നില്ല ബംഗ്ലാദേശിന്റെ തുടക്കം. സ്‌കോര്‍ബോര്‍ഡില്‍ 63 റണ്‍സ് ചേര്‍ക്കുന്നതിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. മുഹമ്മദ് നെയിം (28), തൗഹിദ് ഹൃദോയ് (0) എന്നിവരാണ് മടങ്ങിയത്. എന്നാല്‍ നാലാം വിക്കറ്റില്‍ ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ച ഗംഭീര കൂട്ടുകെട്ട് പിറന്നു. മെഹിദി - ഷാന്റോ സഖ്യം 215 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 45-ാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 

ഷാന്റോ റണ്ണൗട്ടായി. 105 പന്തുകള്‍ നേരിട്ട ഷാന്റോ ഒമ്പത് ഫോറും രണ്ട് സിക്‌സും നേടിയിരുന്നു. പിന്നാലെ മെഹിദി റിട്ടയേര്‍ഡ് ഹര്‍ട്ടാവുകയും ചെയ്തു. 119 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ഏഴ് ഫോറും നേടിയിരുന്നു. മുഷ്ഫികുര്‍ റഹീം (15 പന്തില്‍ 25) മോശമല്ലാത്ത സംഭാവന നല്‍കി. ഷമീ ഹുസൈനാണ് (11) പുറത്തായ മറ്റൊരു താരം. ഷാക്കിബ് അല്‍ ഹസന്‍ (32), അഫീഫ് ഹുസൈന്‍ (4) പുറത്താവാതെ നിന്നു.

തിരിച്ചടിച്ച് ന്യൂസിലന്‍ഡ്! മൂന്നാം ടി20യില്‍ ഇംഗ്ലണ്ട് തകര്‍ന്നു; അവസാന മത്സരം നിര്‍ണായകം