ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര റദ്ദാക്കി ബംഗ്ലാദേശ് ടീം നാട്ടില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് പോലുള്ള ഒരു രാജ്യത്ത് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന്് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മുദുള്ള പറഞ്ഞു.

ധാക്ക: ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തെ തുടര്‍ന്ന് ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര റദ്ദാക്കി ബംഗ്ലാദേശ് ടീം നാട്ടില്‍ തിരിച്ചെത്തി. ന്യൂസിലന്‍ഡ് പോലുള്ള ഒരു രാജ്യത്ത് ഇങ്ങനെ സംഭവിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന്് ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മുദുള്ള പറഞ്ഞു. ടീമിലെ ഒരാള്‍ പോലും ശരിയായി ഉറങ്ങിയില്ലെന്നും താരം വ്യക്തമാക്കി.

മഹ്മുദുള്ള തുടര്‍ന്നു... എന്താണ് ഞങ്ങള്‍ കണ്ടതെന്നോ ഞങ്ങള്‍ക്കുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് വിവരിക്കാന്‍ കഴിയുന്നില്ല. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് മാത്രം പറയാന്‍ സാധിക്കും. നിങ്ങളുടെയും കുടുംബാംഗങ്ങളുടെയും പ്രാര്‍ത്ഥനകളുടെയും ഫലമാണ് ജീവന്‍ തിരിച്ചുക്കിട്ടാന്‍ തന്നെ കാരണം. ആക്രമണം അപ്രതീക്ഷിതമായിരുന്നു. ന്യൂസിലന്‍ഡ് പോലുള്ള രാജ്യത്ത് ഒരിക്കലും ഇങ്ങനെയൊരു സംഭവം ആരും പ്രതീക്ഷിക്കില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.