ഇപ്പോൾ ഈ ലേലത്തിൽ തങ്ങളുടെ രണ്ട് താരങ്ങളെ ടീമിലെത്തിച്ചതോടെ കെകെആറിനെ നെഞ്ചേറ്റിയിരിക്കുകയാണ് ബം​ഗ്ലാദേശ് ആരാധകർ.

കൊൽക്കത്ത: ഐപിഎൽ മിനി താരലേലത്തിൽ ഷാക്കിബ് അൾ ഹസനെയും ലിറ്റൺ ദാസിനെയും ടീമിലെത്തിച്ചതിന് പിന്നാലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഏറ്റെടുത്ത് ബം​ഗ്ലാദേശ് ക്രിക്കറ്റ് ആരാധകർ. ഷാക്കിബ് മുമ്പും കൊൽക്കത്തയിൽ കളിച്ചിട്ടുള്ള താരമാണ്. കഴിഞ്ഞ തവണ പക്ഷേ താരത്തിന് ലേലത്തിൽ ആവശ്യക്കാരുണ്ടായില്ല. ഷാക്കിബിനെ കൊൽക്കത്ത എടുക്കാത്തതിൽ അന്ന് ബം​ഗ്ലാദേശ് ആരാധകർ നീരസം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോൾ ഈ ലേലത്തിൽ തങ്ങളുടെ രണ്ട് താരങ്ങളെ ടീമിലെത്തിച്ചതോടെ കെകെആറിനെ നെഞ്ചേറ്റിയിരിക്കുകയാണ് ബം​ഗ്ലാദേശ് ആരാധകർ. ഒരു രാജ്യം മുഴുവൻ ഇത്തവണ കെകെആറിന് പിന്നിൽ അണിനിരക്കുമെന്നാണ് കെകെആറിന്റെ ഫേസ്ബുക്ക് പേജിൽ ബം​ഗ്ലാദേശി ആരാധകർ കുറിക്കുന്നത്. താരലേലത്തിന്റെ തുടക്കത്തില്‍ അത്ര സജീവമായിരുന്നില്ല കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഏഴ് കോടിയോളം രൂപ മാത്രമാണ് അവര്‍ക്ക് അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. അതില്‍ 5.40 കോടി ഉപയോഗിച്ച് ഒമ്പത് താരങ്ങളെ അവര്‍ ടീമിലെത്തിച്ചിട്ടുള്ളത്.

ഇതിലാണ് ബംഗ്ലാദേശ് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസനും നിശ്ചിത ഓവറില്‍ ടീമിനെ നയിക്കുന്ന ലിറ്റണ്‍ ദാസും നമീബിയന്‍ താരം ഡേവിഡ് വീസും ഉള്‍പ്പെടുന്നത്. ഹര്‍ഷിത് റാണ, മന്‍ദീപ് സിംഗ്, കുല്‍വന്ദ് കെജ്രോളിയ, സുയഷ് ശര്‍മ, എന്‍ ജഗദീഷന്‍, വൈഭവ് അറോറ എന്നിവരാണ് മറ്റുതാരങ്ങള്‍. താരലേലത്തില്‍ കെകെആര്‍ ബൗളിംഗ് കോച്ച് ഭരത് അരുണ്‍ സംതൃപ്തി പ്രകടിപ്പിച്ചു. കൊല്‍ക്കത്തയില്‍ കളിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണെന്ന് അരുണ്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഐപിഎല്‍ താരലേലത്തിലൂടെ മികച്ച ടീമിനെ സ്വന്തമാക്കാന്‍ കൊല്‍ക്കത്തയ്ക്ക് കഴിഞ്ഞു. ടീമിനൊപ്പം കളിക്കാന്‍ താരങ്ങള്‍ കാത്തിരിക്കുകയാണ്. പരിചയസമ്പന്നനായ ഷാക്കിബ് അല്‍ ഹസന്റെ സാന്നിധ്യം നേട്ടമാകും. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള മടക്കം ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്.'' അരുണ്‍ പറഞ്ഞു.

'സച്ചിനെ കണ്ട് വന്നു... ഇപ്പോൾ, ട്രയൽസിന് കൊണ്ട് പോയത് സഞ്ജു ചേ‌ട്ടൻ'; പ്രതീക്ഷകളെക്കുറിച്ച് അബ്ദുൾ ബാസിത്