Asianet News MalayalamAsianet News Malayalam

ഒരു കയ്യബദ്ധം, നാറ്റിക്കരുത്! ബാറ്റിൽ കൊണ്ട് തൊട്ടടുത്ത് വീണു, ഒന്നോടിയപ്പോൾ പന്ത് വച്ച് കളിച്ചു; ഒടുവിൽ 4 റൺ

പന്ത് അടിച്ചകറ്റാൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പറുടെ അടുത്തായാണ് വീണത്. ഒരു റൺ മാത്രം ഓടിയെടുക്കാനാകും സാധാരണ നടക്കുക

bangladesh legends vs srilanka match troll scene
Author
First Published Sep 28, 2022, 10:08 PM IST

മുംബൈ: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പര നടക്കുന്നതിന് സമാനമായി നടക്കുന്ന മുന്‍ താരങ്ങളുടെ റോഡ് സേഫ്റ്റി സീരീസും ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിനും ആരാധകര്‍ ഏറെയാണ്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളിക്കുന്ന റോഡ് സേഫ്റ്റി സീരീസില്‍ ഇന്ത്യന്‍ ഇതിഹാസ  താരങ്ങളുടെ പ്രകടനങ്ങള്‍ ആരാധകര്‍ സസൂഷ്മം വിലയിരുത്താറുമുണ്ട്. അതിനിടയിലാണ് റോഡ് സേഫ്റ്റി സീരീസ് മത്സരത്തിലെ ഒരു വീഡിയോ വൈറലായിരിക്കുന്നത്. ബംഗ്ലാദേശ് ലെജന്‍ഡ്സ് - ശ്രീലങ്ക ലെജന്‍ഡ്സ് മത്സരത്തിലെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ട്രെന്‍ഡിഗായിരിക്കുന്നത്. ഒരു റൺ മാത്രം കിട്ടേണ്ടിടത്ത് നാലു റൺ ബാറ്റിംഗ് ടീമിന് കിട്ടിയെന്നതാണ് സംഭവം.

ശ്രീലങ്കൻ ലജൻഡ്സ് ബാറ്റ് ചെയ്യുമ്പോളായിരുന്നു 'കളിക്കിടയിലെ കളി' നടന്നത്. പന്ത് അടിച്ചകറ്റാൻ ശ്രീലങ്കൻ ബാറ്റ്സ്മാൻ ശ്രമിച്ചെങ്കിലും ബാറ്റിൽ തട്ടി വിക്കറ്റ് കീപ്പറുടെ അടുത്തായാണ് വീണത്. ഒരു റൺ മാത്രം ഓടിയെടുക്കാനാകും സാധാരണ നടക്കുക. എന്നാൽ ബംഗ്ലാദേശ് ലജൻഡ്കുൾ പന്ത് വച്ച് കളിച്ചതോടെ നാലു റൺ ആണാണ് ശ്രീലങ്കൻ താരങ്ങൾ ഓടിയെടുത്തത്. വീഡിയോ കണ്ടാൽ ശരിക്കും ബംഗ്ലാദേശ് താരങ്ങളുടെ അബദ്ധം മനസിലാകും.

വീഡിയോ കാണാം

 

നിരവധി ആരാധകരാണ് ബംഗ്ലാദേശ് ലജൻഡ് ടീമിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുള്ളത്. അഞ്ച് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബംഗ്ലാദേശ് ലെജൻഡ്‌സ് പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്. ശ്രീലങ്കൻ ലെജൻഡ്‌സാണ് പോയിന്‍റ് പട്ടികയിൽ നിലവിൽ ഒന്നാമത്.

സ്വിംഗ് പിച്ചില്‍ കിംഗായി ഇന്ത്യ, ഒടുവില്‍ 'സൂര്യ ഫെസ്റ്റിവല്‍'; കാര്യവട്ടത്ത് 8 വിക്കറ്റ് വിജയം

അതേസമയം തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 107 റണ്‍സ് വിജയലക്ഷ്യം കെ എല്‍ രാഹുൽ , സൂര്യകുമാര്‍ യാദവ് എന്നിവരുടെ അർധ ശതകത്തിന്‍റെ മികവിലാണ് ഇന്ത്യ മറികടന്നത്. സൂര്യകുമാര്‍ യാദവ് 33 പന്തിലും കെ എല്‍ രാഹുല്‍ 56 പന്തിലും അ‍ർധ ശതകം കുറിക്കുകയായിരുന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 106-8, ഇന്ത്യ 16.4 ഓവറില്‍ 110-2. ഇതോടെ ഇന്ത്യ ടി 20 പരമ്പരയില്‍ 1-0 ന് മുന്നിലെത്തിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios