ദില്ലി: വനിതാ ക്രിക്കറ്റ് താരത്തിന്‍റെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് പങ്കുവച്ച് ഐസിസി. ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് താരം സഞ്ജിതാ ഇസ്ലാമിന്‍റെ ഫോട്ടോഷൂട്ടാണ് ഐസിസി പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത ആഭരണങ്ങളും സാരിയുമണിഞ്ഞ് പിച്ചില്‍ ബാറ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 

😍😍😍🥰 huloud special🤪

A post shared by Sanjida Islam (@mistycricketer_10) on Oct 20, 2020 at 5:27am PDT

അടുത്തിടെയാണ് ക്രിക്കറ്റ് താരമായ  മിം മൊസാദീകും സഞ്ജിതയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. ക്രിക്കറ്റ് താരങ്ങളുടെ വെഡ്ഡിഗ് ഫോട്ടോഷൂട്ട് ഇങ്ങനെയായിരിക്കും എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഐസിസി ട്വീറ്റ് ചെയ്തിട്ടുള്ളത്. ക്രിക്കറ്റിനോടുള്ള താരത്തിന്‍റെ താല്‍പര്യം വ്യക്തമാക്കുന്നതാണ് ചിത്രങ്ങളെന്നാണ് പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പ്രതികരിക്കുന്നത്. 

ഇരുപത്തിനാലുകാരിയായ സഞ്ജിത ബംഗ്ലാദേശ് വനിതാ ടീം അംഗമാണ്. എട്ട് വര്‍ഷം നീണ്ട കരിയറില്‍ 16 ഏകദിനങ്ങളും 54 ട്വിന്‍റി 20 മത്സരങ്ങളിലും സഞ്ജിത പാഡ് അണിഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ വനിതാ ടി 20 ലോകകപ്പില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും ഉയര്‍ന്ന് സ്കോര്‍ നേടിയ താരം കൂടിയാണ് സഞ്ജിത.