ധാക്ക: സിംബാബ്‌വെയ്‌ക്കെതിരായ അവസാന ഏകദിനത്തിനുള്ള അവസാന ഏകദിനത്തില്‍ സൗമ്യ സര്‍ക്കാരിനെ ഉള്‍പ്പെടുത്തി. വിവാഹമായതിനാല്‍ ആദ്യ രണ്ട് ഏകദിനത്തിലും താരം കളിച്ചിരുന്നില്ല. ടീമില്‍ വേറെ മാറ്റങ്ങളൊന്നുമില്ല. എന്നാല്‍ അവസാന ഏകദിനത്തില്‍ വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് സെലക്റ്റര്‍ മിന്‍ഹാജുല്‍ അബെദിന്‍ വ്യക്തമാക്കി.

പാകിസ്ഥാനെതിരായ ഏകദിനത്തില്‍ കളിക്കേണ്ട ടീമിനെയാണ് അവസാന മത്സരത്തിലും അണിനിരത്തുക. മുഷ്ഫിഖര്‍ പാകിസ്ഥാനിലേക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുഷ്ഫിഖറിന് പകരം ഒരു യുവതാരത്തെ ടീമില്‍ ഉള്‍പ്പെടുത്താനാണ് ശ്രമിക്കുമെന്ന് അബെദിന്‍ പറഞ്ഞു. 

സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര ഇതിനോടകം ബംഗ്ലാദേശ് സ്വന്തമാക്കിയിട്ടുണ്ട്. ആദ്യ മത്സരം 169 റണ്‍സിനും രണ്ടാം മത്സരം നാല് റണ്‍സിനുമാണ് ബംഗ്ലാദേശ് ജയിച്ചത്. നാളെയാണ് അവസാന ഏകദിനം. ശേഷം രണ്ട് ടി20 മത്സരങ്ങളും നടക്കും.