Asianet News MalayalamAsianet News Malayalam

ഐസിസി വിലക്ക് ബാധകമല്ല; സിംബാബ്‌വെയെ ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പര പ്രഖ്യാപിച്ച് ബംഗ്ലാദേശ്

ക്രിക്കറ്റ് ഭരണത്തില്‍ സര്‍ക്കാര്‍ കൈകടത്തല്‍ ആരോപിച്ച് ജൂലായിലാണ് ഐസിസി സിംബാബ്‌‌വെയുടെ അംഗത്വം റദ്ദാക്കിയത്.

Bangladesh to host Zimbabwe for tri series
Author
Dhaka, First Published Aug 8, 2019, 1:05 PM IST

ധാക്ക: ഐസിസി അംഗത്വം സസ്പെന്‍ഡ് ചെയ്തെങ്കിലും സിംബാബ്‌വെ ക്രിക്കറ്റ് ടീമിനെ ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റ് പ്രഖ്യപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. സെപ്റ്റംബറിലാണ് ബംഗ്ലാദേശും അഫ്ഗാനിസ്ഥാനും സിംബാബ്‌വെയും ഉള്‍പ്പെടുന്ന ടി20 ടൂര്‍ണമെന്റ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.

ക്രിക്കറ്റ് ഭരണത്തില്‍ സര്‍ക്കാര്‍ കൈകടത്തല്‍ ആരോപിച്ച് ജൂലായിലാണ് ഐസിസി സിംബാബ്‌‌വെയുടെ അംഗത്വം റദ്ദാക്കിയത്. എന്നാല്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ സിംബാബ്‌വെയെ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരെ അറിയിച്ചുവെന്നും ഐസിസി ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ മാത്രമെ സിംബാബ്‌വെയ്ക്ക് നിലവില്‍ വിലക്കുള്ളുവെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വക്താവ് ജലാല്‍ യൂനുസ് പറഞ്ഞു.

അഫ്ഗാനുമായി ദ്വിരാഷ്ട്ര പരമ്പര കളിക്കാനായിരുന്നു നേരത്തെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. എന്നാല്‍ സിംബാബ്‌വെ ക്രിക്കറ്റ് ബോര്‍ഡിന്റെ അഭ്യര്‍ഥന മാനിച്ചാണ് അവരെക്കൂടി ഉള്‍പ്പെടുത്തി ത്രിരാഷ്ട്ര പരമ്പര നടത്താന്‍ തീരുമാനിച്ചതെന്ന് യൂനുസ് വ്യക്തമാക്കി. ത്രിരാഷ്ട്ര ടി20 പരമ്പരക്ക് മുന്നോടിയായി അഫ്ഗാനുമായി ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കളിക്കും.

Follow Us:
Download App:
  • android
  • ios