രിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഫിഫ് ഹുസൈനും(37), നൂറുല്‍ ഹസനും(22) ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ ജയത്തിലേക്ക് നയിച്ചു.

ധാക്ക: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ബംഗ്ലാദേശിന് ആധികാരിക ജയം. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെടുത്തപ്പോള്‍ ബംഗ്ലാദേശ് 18.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ബംഗ്ലാദേശ് 2-0ന് മുന്നിലെത്തി.

ഓസീസ് ഉയര്‍ത്തിയ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. 21 റണ്‍സെടുക്കുമ്പോഴേക്കും ഓപ്പണര്‍മാരായ മുഹമ്മദ് നയീമിനെയും(9), സൗമ്യ സര്‍ക്കാരിനെയും ബംഗ്ലാദേശിന് നഷ്ടമായി. എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഷാക്കിബ് അല്‍ ഹസനുംൾ26), മെഹ്ദി ഹസനും ചേര്‍ന്ന് ബംഗ്ലാദേശിനെ 50 കടത്തി.

ഇരുവരും പുറത്തായതിന് പിന്നാലെ മെഹമ്മദുള്ള(0) കൂടി മടങ്ങിയതോടെ ബംഗ്ലാദേശ് 67-5ലേക്ക് കൂപ്പുകുത്തി തോല്‍വി മുന്നില്‍ക്കണ്ടെങ്കിലും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ആഫിഫ് ഹുസൈനും(37), നൂറുല്‍ ഹസനും(22) ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ബംഗ്ലാദേശിനെ ജയത്തിലേക്ക് നയിച്ചു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായി മിച്ചല്‍ മാര്‍ഷ്45), ഹെന്‍റിക്കസ്ൾ(30) എന്നിവര്‍ മാത്രമെ തിളങ്ങിയുള്ളു, ജോഷെ ഫിലിപ്പ്(10), അലക്സ് ക്യാരി(11), ക്യാപ്റ്റന്‍ മാത്യു വെയ്ഡ്(4) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ സ്റ്റാര്‍ക്ക് 13 റണ്‍സെടുത്തു. ബംഗ്ലാദേശിനായി മുസ്തഫിസുര്ഡ റഹ്മാന്‍ മൂന്നും ഷൊറിഫുള്‍ ഇസ്ലാം രണ്ടു വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ മൂന്നാം മത്സരം മറ്റന്നാള്‍ നടക്കും.