ടോസിലെ ഭാഗ്യം നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ തുണച്ചില്ല. 48 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ അയര്‍ലന്‍ഡിനെ ഹാരി ടെക്ടറും കര്‍ട്ടിസ് കാംഫറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ 100 കടത്തിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ അയര്‍ലന്‍ഡ് വീണ്ടും തകര്‍ന്നു.

ധാക്ക: ബംഗ്ലാദേശിനെതിരായ ഏക ടെസ്റ്റില്‍ അയര്‍ലന്‍ഡിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡ് ആദ്യ ദിനം 214 റണ്‍സിന് പുറത്തായി. 50 റണ്‍സെടുത്ത ഹാരി ടെക്ടറാണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്കോറര്‍. അഞ്ച് വിക്കറ്റെടുത്ത തൈജുള്‍ ഇസ്ലാമാണ് അയര്‍ലന്‍ഡിനെ തകര്‍ത്തത്.

മറുപടി ബാറ്റിംഗ് തുടങ്ങിയ ബംഗ്ലാദേശ് ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 21 റണ്‍സെടുത്ത തമീം ഇക്‌ബാലിന്‍റെയും നജീമുള്‍ ഹൊസൈന്‍ ഷാന്‍റോയുടെയും(0) വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 12 റണ്‍സോടെ മൊനിമുള്‍ ഹഖാണ് ക്രീസില്‍.

'ഏപ്രില്‍ രണ്ടിനും മൂന്നിനും ധോണിക്ക് സിക്സ് അടിച്ചു, രണ്ടും കരയിച്ചത് ഗൗതം ഗംഭീറിനെ'; ട്രോളുമായി ആരാധക‍ർ

ടോസിലെ ഭാഗ്യം നേരത്തെ ആദ്യം ബാറ്റിംഗിനിറങ്ങിയ അയര്‍ലന്‍ഡിനെ തുണച്ചില്ല. 48 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി പതറിയ അയര്‍ലന്‍ഡിനെ ഹാരി ടെക്ടറും കര്‍ട്ടിസ് കാംഫറും ചേര്‍ന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ 100 കടത്തിയെങ്കിലും ഇരുവരും പുറത്തായതിന് പിന്നാലെ അയര്‍ലന്‍ഡ് വീണ്ടും തകര്‍ന്നു. 122-3ല്‍ നിന്ന് 124-6ലേക്ക് വീണ അയര്‍ലന്‍ഡിനെ ടക്കറും(37), ആന്‍ഡി മക്‌ബ്രൈനും(19) തമ്മിലുള്ള ഏഴാം വിക്കറ്റ് കൂട്ടുകെട്ട് 150 കടത്തി. വാലറ്റത്ത് മാര്‍ക് അഡയര്‍(32) നടത്തിയ ചെറുത്തുനില്‍പ്പ് അയര്‍ലന്‍ഡിനെ 200 കടത്തി.

ഇനി ശരിയാവില്ല, സുഹൃത്തായി ട്രന്റ് ബോള്‍ട്ട് മതി! സ്‌റ്റോയിനിസിന് വാട്‌സ് ആപ്പ് സന്ദേശമയച്ച് ആഡം സാംപ- വീഡിയോ

58 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്ത തൈജുള്‍ ഇസ്ലാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ എബാദത്ത് ഹൊസൈനും ചേര്‍ന്നാണ് അയര്‍ലന്‍ഡിനെ എറിഞ്ഞിട്ടത്. നേരത്തെ ഏകദിന, ടി20 പരമ്പരകള്‍ ബംഗ്ലാദേശ് നേടിയിരുന്നു.