മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് പേരെ നഷ്ടമായി. റോണി തലുക്ദാര്‍ (4) നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), ലിറ്റണ്‍ ദാസ് (18), ഷാക്കിബ് അല്‍ ഹസന്‍ (19) എന്നിവര്‍ നിരാശപ്പെടുത്തി.

ധാക്ക: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20യില്‍ ബംഗ്ലാദേശിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അഫ്ഗാന്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. ഷാക്കിബ് അല്‍ ഹസന്‍ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ ബംഗ്ലാദേശ് 19.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. പുറത്താവാതെ 47 റണ്‍സ് നേടിയ തൗഹിദ് ഹൃദോയാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. കരിം ജനാത് അഫ്ഗാനായി മൂന്ന് വിക്കറ്റ് നേടി. ഇതോടെ രണ്ട് മത്സരങ്ങലുടെ പരമ്പരയില്‍ ആതിഥേയരായ ബംഗ്ലാദേശ് മുന്നിലെത്തി. 

മോശം തുടക്കമായിരുന്നു ബംഗ്ലാദേശിന്. സ്‌കോര്‍ബോര്‍ഡില്‍ 64 റണ്‍സ് മാത്രമുള്ളപ്പോള്‍ അവര്‍ക്ക് നാല് പേരെ നഷ്ടമായി. റോണി തലുക്ദാര്‍ (4) നജ്മുല്‍ ഹുസൈന്‍ ഷാന്റോ (14), ലിറ്റണ്‍ ദാസ് (18), ഷാക്കിബ് അല്‍ ഹസന്‍ (19) എന്നിവര്‍ നിരാശപ്പെടുത്തി. പിന്നീട് ഒത്തുചേര്‍ന്ന തൗഹിദ് - ഷമീം ഹുസൈന്‍ (33) സഖ്യമാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും 71 റണ്‍സ് കൂട്ടിചേര്‍ത്തു. 18 ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. റാഷിദ് ഖാന്‍ ഷമീമിനെ പുറത്താക്കി.

19-ാം ഓവറില്‍ എട്ട് റണ്‍സ് പിറന്നു. അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സ് മാത്രമായിരുന്നു. ജനത്തിന്റെ ആദ്യ പന്ത് തന്നെ മെഹിദി ഹസന്‍ മിറാസ് (8) ബൗണ്ടറി പായിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ മെഹിദി പുറത്ത്. മൂന്നാം പന്തില്‍ ടസ്‌കിന്‍ അഹമ്മദിനേയും (0) മടക്കി ജനത് അഫ്ഗാന് പ്രതീക്ഷ നല്‍കി. നാലാം പന്തില്‍ നസും അഹമ്മദിനെ പുറത്താക്കി ജനത് ഹാട്രിക് പൂര്‍ത്തിയാക്കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍. അഞ്ചാം പന്തില്‍ ബൗണ്ടറി നേടി ഷൊറിഫുല്‍ ഇസ്ലാം ബംഗ്ലാദേശിന് ത്രസിപ്പിക്കുന്ന വിജയം സമ്മാനിച്ചു.

Scroll to load tweet…

നേരത്തെ മുഹമ്മദ് നബി പുറത്താവാതെ നേടിയ 54 റണ്‍സാണ് അഫ്ഗാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു നബിയുടെ ഇന്നിംഗ്‌സ്. അസ്മതുള്ള ഒമര്‍സായ് (33) നിര്‍ണായക സംഭാവന നല്‍കി. നജീബുള്ള സദ്രാന്‍ 23 റണ്‍സെടുത്തു. റഹ്‌മാനുള്ള ഗുര്‍ബാസാണ് (16) രണ്ടക്കം കണ്ട മറ്റൊരു താരം. ഹസ്രതുള്ള സസൈ (8), ഇബ്രാഹിം സദ്രാന്‍ (8), കരിം ജനത് (3), റാഷിദ് ഖാന്‍ (3) എന്നിവരുടെ വിക്കറ്റും അഫ്ഗാന് നഷ്ടമായി. മുജീബ് റഹ്‌മാന്‍ (0) പുറത്താവാതെ നിന്നു.

മിന്നിച്ച് മിന്നു മണി കേരളത്തില്‍ തിരിച്ചെത്തി; വന്‍ വരവേല്‍പ്