ലിറ്റണ്‍ ദാസിന്റെ (33 പന്തില്‍ 56) അര്‍ധ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദാസിന്റെ ഇന്നിംഗ്‌സ്.

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ (ZIM vs BAN) രണ്ടാം ടി20യില്‍ ബംഗ്ലാദേശിന് ജയം. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്‌വെ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സന്ദര്‍ശകര്‍ 17.3 ഓവറില്‍ ലക്ഷ്യം മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ബാംഗ്ലാദേശ് ഒപ്പമെത്തി. ആദ്യ മത്സരം സിംബാബ്‌വെ ജയിച്ചിരുന്നു. ബംഗ്ലാദേശിനായി അഞ്ച് വിക്കറ്റ് നേടിയ മൊസദെക് ഹുസൈനാണ് മാന്‍ ഓഫ് ദ മാച്ച്. നിര്‍ണായകമായ അവസാന മത്സരം ചൊവ്വാഴ്ച്ച നടക്കും.

'വിശ്വസ്തനായ ഓപ്പണറെ കണ്ടെത്തൂ, എന്നിട്ടാവാം ക്യാപ്റ്റന്മാര്‍'; ഇന്ത്യക്ക് മുന്‍ പാക് താരത്തിന്റെ വിമര്‍ശനം

ലിറ്റണ്‍ ദാസിന്റെ (33 പന്തില്‍ 56) അര്‍ധ സെഞ്ചുറിയാണ് ബംഗ്ലാദേശിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദാസിന്റെ ഇന്നിംഗ്‌സ്. അഫീഫ് ഹുസൈന്‍ (28 പന്തില്‍ പുറത്താവാതെ 30) വിജയത്തില്‍ നിര്‍ണായങ്ക പങ്കുവഹിച്ചു. മുനിം ഷെഹ്രിയാര്‍ (7), അനാമുല്‍ ഹഖ് (16) എന്നിവരുടെ വിക്കറ്റും ബംഗ്ലാദേശിന് നഷ്ടമായി. നജ്മുല്‍ ഹുസൈന്‍ ഷാന്റെ (19) പുറത്താവാതെ നിന്നു. 

നേരത്തെ സിക്കന്ദര്‍ റാസയുടെ ഇന്നിംഗ്‌സാണ് (53 പന്തില്‍ 62) സിംബാബ്‌വെയെ മാന്യമായ സ്‌കോറിലേക്ക് നയിച്ചത്. റ്യാന്‍ ബേള്‍ (31 പന്തില്‍ 32) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ലൂക് ജോംഗ്‌വെ (11) മാത്രമാണ് രണ്ടക്കം കണ്ട മറ്റൊരു താരം. റെഗിസ് ചകാബ്വാ (0), ക്രെയ്ഗ് ഇര്‍വിന്‍ (1), വെസ്ലെ മധെവേരെ (4), സീന്‍ വില്യംസ് (8), മില്‍ട്ടണ്‍ ഷുംഭ (3) എന്നിവരാണ് പുറത്തായ മറ്റു പ്രമുഖര്‍.

എഡ്ജ്ബാസ്റ്റണില്‍ സ്മൃതി മന്ഥാനയുടെ ബ്ലാസ്റ്റ്; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ പാക് വനിതകളെ തകര്‍ത്തു

മൊസദെക് ഹുസൈന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് സിംബാബ്‌വെയെ തകര്‍ത്തത്. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റെടുത്തു. ഒരു ഘട്ടത്തില്‍ അഞ്ചിന് 31 എന്ന പരിതാപകരമായ നിലയിലായിരുന്നു ആതിഥേയര്‍. എന്നാല്‍ റാസയുടെ ഇന്നിംഗ്‌സ് തുണയായി. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു റാസയുടെ ഇന്നിംഗ്‌സ്. മുസ്തഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹ്മുദ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.