പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഇമാം ഉള്‍ ഹഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ പുറത്തായി. ഫഖര്‍ സല്‍മാന്‍, അഗ സല്‍മാന്‍, ഉസാമ മിര്‍ എന്നിവര്‍ ടീമിലെത്തി. ബംഗ്ലാദേശ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

കൊല്‍ക്കത്ത: ഏകദിന ലോകകപ്പില്‍ നിര്‍ണായക മത്സരത്തില്‍ പാകിസ്ഥാന് ടോസ് നഷ്ടം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടിയ ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തു. പാകിസ്ഥാന്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. ഇമാം ഉള്‍ ഹഖ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ് എന്നിവര്‍ പുറത്തായി. ഫഖര്‍ സല്‍മാന്‍, അഗ സല്‍മാന്‍, ഉസാമ മിര്‍ എന്നിവര്‍ ടീമിലെത്തി. ബംഗ്ലാദേശ് മാറ്റമൊന്നും വരുത്തിയിട്ടില്ല.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, തന്‍സിദ് ഹസന്‍, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മഹ്മുദുള്ള, തൗഹിദ് ഹൃദോയ്, മെഹിദി ഹസന്‍ മിറാസ്, ടസ്‌കിന്‍ അഹമ്മദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഷൊറിഫുള്‍ ഇസ്ലാം.

പാകിസ്ഥാന്‍: അബ്ദുള്ള ഷെഫീഖ്, ഫഖര്‍ സമാന്‍, ബാബര്‍ അസം, മുഹമ്മദ് റിസ്‌വാന്‍, സൗദ് ഷക്കീല്‍, ഇഫ്തിഖര്‍ അഹമ്മദ്, അഗ സല്‍മാന്‍, ഷഹീന്‍ അഫ്രീദി, ഉസാമ മിര്‍, മുഹമ്മദ് വസിം, ഹാരിസ് റൗഫ്.