ദില്ലി: ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബംഗ്ലാ നായകന്‍ മഹ്മുദുള്ള ഇന്ത്യയെ ആതിഥേയരെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ് ആദ്യ മത്സരത്തില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ശിവം ദുബെ ആദ്യ ടി20 കളിക്കും. മുഹമ്മദ് നെയിം ബംഗ്ലാദേശിനായി ആദ്യ മത്സരത്തിനിറങ്ങും. മൂന്ന് ടി20 മത്സരങ്ങളും രണ്ട് ടെസ്റ്റുമാണ് പരമ്പരയിലുള്ളത്. 

ഇന്ത്യ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, കെ എല്‍ രാഹുല്‍, ശ്രേയാസ അയ്യര്‍, ഋഷബ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, യൂസ്‌വേന്ദ്ര ചാഹല്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്.

ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് നെയിം, മുഷ്ഫിഖര്‍ റഹീം, മഹ്മുദുള്ള, അഫിഫ് ഹുസൈന്‍, മൊസദെക് ഹുസൈന്‍, അമിനുല്‍ ഇസ്ലാം, ഷഫിയുള്‍ ഇസ്ലാം, മുസ്തഫിസുര്‍ റഹ്മാന്‍, അല്‍-അമിന്‍ ഹുസൈന്‍.