മുംബൈ: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ മുംബൈ സീനിയർ ടീമിൽ. നാ‌ഗ്‌പൂരിൽ നടക്കുന്ന ബാപുന കപ്പിനുള്ള പതിനഞ്ചംഗ ടീമിലാണ് ഇടംകൈയൻ പേസറായ അ‍ർജുനെ ഉൾപ്പെടുത്തിയിക്കുന്നത്. പത്തൊൻപതുകാരനായ അർജുൻ മുംബൈ ട്വന്‍റി20 ലീഗിൽ കളിച്ചിരുന്നു. ഇന്ത്യന്‍ ടീമിനായി നെറ്റ്‌സില്‍ പന്തെറിഞ്ഞും അര്‍ജുന്‍ ശ്രദ്ധേയനായിരുന്നു. 

സെപ്റ്റംബര്‍ അഞ്ചിനാണ് ടൂർണമെന്‍റ് തുടങ്ങുക. വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷനാണ് മത്സരം സംഘടിപ്പിക്കുന്നത്. 50 ഓവര്‍ ഫോര്‍മാറ്റിലാണ് ഇക്കുറി മത്സരങ്ങള്‍ നടക്കുക. സീനിയർ താരം സൂര്യകുമാർ യാദവാണ് നായകൻ. ആദിത്യ താരെ, സർഫ്രാസ് ഖാൻ തുടങ്ങിയവരും ടീമിലുണ്ട്. 

മുംബൈ സ്‌ക്വാഡ്: Suryakumar Yadav (Captain), Aditya Tare, Jay Bista, Sarfaraz Khan, Shubham Ranjane, Raunak Sharma, Eknath Kerkar, Sufiyan Shaikh, Akash Parkar, Shams Mulani, Aditya Dhumal, Shashank Attarde, Aquib Kureshi, Kruthik Hanagavadi and Arjun Tendulkar.